വ്യാജവിസ ഒഴിവാക്കാനായി കുവൈറ്റില്‍ പുതിയ നടപടി

കുവൈറ്റില്‍ വീസാക്കച്ചവടക്കാര്‍ക്കെതിരെയും വ്യാജകമ്പനികള്‍ക്ക് എതിരെയും നടപടി ശക്തമാക്കാനും മാനവശേഷി മന്ത്രാലയം തീരുമാനിച്ചു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ വിസ മാറാന്‍ അനുമതി നല്‍കി. സ്വകാര്യ മേഖലയില്‍ നിന്ന് വിസമാറുന്നതിന് അപേക്ഷ നല്‍കിയിരുന്നവരില്‍ 45,161 പേര്‍ക്കാണ് അനുമതി നല്‍കിയിരുന്നത്.
അതേസമയം ഇരുന്നൂറ് തൊഴിലാളികളുടെ അപേക്ഷ കമ്മിറ്റി തള്ളിക്കളഞ്ഞതായി മാനവവിഭവശേഷി പൊതു അതോറിട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള അല്‍ മുട്ടാവ്ടഹ് അറിയിച്ചു. ഇതില്‍ 287 അപേക്ഷകള്‍ തീര്‍പ്പുകല്‍പിക്കാതെ മാറ്റിവച്ചിട്ടുണ്ട്. ഹവാലി ഗവര്‍ണറേറ്റിലെ തൊഴില്‍ വകുപ്പില്‍ ശനിയാഴ്ച രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് വിസാ മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കാന്‍ കമ്മിറ്റി അനുമതി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha