പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കായി ദുബായില്‍ ഓപ്പണ്‍ ഹൗസ്

അബുദബിയിലെ ഇന്ത്യന്‍ എംബസി പുനരുജ്ജീവിപ്പിക്കുന്നു. കഴിഞ്ഞ കുരെ വര്‍ഷങ്ങളായി നിലച്ചു പോയിരുന്ന എംബസി ഇപ്പോള്‍ ഉയര്‍ത്തെഴുന്നേല്‌ക്കുന്നു. എല്ലാപ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് 12 മണി വരെ ഓപ്പണ്‍ ഹൗസ് നടക്കും. മുന്‍ കൂട്ടി അനുമതിയൊന്നുമില്ലാതെ പരാതികളും നിര്‍ദ്ദേശങ്ങളുമായി പ്രവാസികള്‍ക്ക് ഇനി ഈ സമയങ്ങളില്‍ ഇവിടെ വരാം. തങ്ങളുടെ വിഷയങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാന്‍ വളരെ എളുപ്പം ഇതുവഴി സാധിക്കും. ഇന്ത്യന്‍ എംബസി നല്‍കുന്ന സേവനങ്ങള്‍ പ്രവാസികള്‍ക്ക് ഇതിലൂടെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ദുരിതം അനുഭവിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്കായി ക്ഷേമഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നുണ്ട്. മരിച്ചവരെ നാട്ടിലെത്തിക്കുന്നതിനും ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനും ഈ ഫണ്ട് ഉപയോഗപ്പെടുത്താം.
അടിയന്തിര ഘട്ടങ്ങളില്‍ ചികിത്സയിലിരിക്കുന്നവര്‍ക്കും ഈ ഫണ്ട് ഉപയോഗിക്കുന്നതായി എംബസി അറിയിച്ചു. ഇന്ത്യന്‍ വര്‍ക്കേഴ്‌സിന്റെ സെന്റര്‍ ആഭിമുഖ്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 800 46342 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ വിവിധ ഭാഷകളില്‍ സേവനവും നല്‍കുന്നുണ്ട് . കൂടാതെ സാമ്പത്തികവും മാനസികപരവുമായ വിഷയങ്ങളില്‍ സൗജന്യ കൗണ്‍സിലിങ്ങുമുണ്ട്.
യു.എ.ഇ യില്‍ മരണപ്പെടുന്നവരുടെ മരണരജിസ്‌ട്രേഷന്‍ നടത്താനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനോ ഇവിടെ സംസ്‌ക്കരിക്കുന്നതിനോ ഉള്ള നടപടിക്രമങ്ങള്‍ എംബസിയിലും കോണ്‍സുലേറ്റിലും ചെയ്യാന്‍ സാധിക്കും.
ഇന്ത്യയും യു.എ.ഇ യും തമ്മിലുള്ള തടവുകാരെ കൈമാറല്‍ കരാര്‍ പ്രകാരം നാട്ടിലേക്ക് മാറാന്‍ ആഗ്രഹമുള്ളവര്‍ അപേക്ഷ കൊടുക്കണമെന്ന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എംബസിയില്‍ നിന്നും കോണ്‍സുലേറ്റില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ താഴെ പറയുന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കും.
http://www.indembassyuae.org , http://www.cgidubai.com
https://www.facebook.com/Malayalivartha