മലയാളികള്‍ക്ക് സത്യസന്ധതയ്‌ക്കുള്ള പുരസ്‌ക്കാരം

സത്യസന്ധതയ്‌ക്കുള്ള യു.എ. ഇ സര്‍ക്കാരിന്റെ പുരസ്‌ക്കാരം രണ്ട് മലയാളികള്‍ നേടി . ബിജു കൃഷ്‌ണകുമാര്‍ പിള്ള , സോണി തോമസ് എന്നിവര്‍ക്ക് ഉപപ്രധാനമന്ത്രി ഷേഖ് സെയ്‌ഫ് സയീദ് അല്‍ നഹ്യന്‍ പുരസ്‌ക്കാരം നല്‍കി .
യു. എ. ഇ യിലെ പൊതു നിരത്തില്‍ നിന്നും ഇവര്‍ക്ക് 10 ലക്ഷത്തോളം രൂപ കളഞ്ഞു കിട്ടി. ഉടന്‍ അവര്‍ അത് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഏല്‌പിക്കുകയും പോലീസ് അത് ഉടമസ്ഥന് കൈമാറുകയും ചെയ്‌തു. അവരുടെ സത്യസന്ധതയില്‍ എല്ലാപേര്‍ക്കും അഭിമാനം തോന്നി.മലയാളികള്‍ക്ക് മാതൃകയായി മാറുകയും ചെയ്‌തു.
അബുദാബിയിലെ പോലീസ് മേധാവി മുഹമ്മദ് അലി അവാദി മെന്‍ഹലി അവരെ അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha