സൗദിയില്‍ ഉദ്യോനോത്സവം 24ന്

സൗദി അറേബ്യയിലെ എട്ടാമത് പുഷ്പ പ്രദര്‍ശനവും ഉദ്യാനോത്സവവും യാമ്പുവില്‍ 24ന് തിങ്കളാഴ്ച തുടങ്ങും. യാമ്പു റോയല്‍ കമീഷനാണ് ഫെസ്റ്റിവലിന്‍ സംഘാടകര്‍ . ഫെസ്റ്റിന്‍ ഭാഗമായി കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വിവിധ മത്സരപരിപാടികളും കലാവിരുന്നും നടത്തും.
വഴിയോരങ്ങളും വിദ്യാലയാങ്കണങ്ങളും ഓഫീസ് കോമ്പൗണ്ടുകളും വൈവിധ്യമാര്‍ന്ന പുഷ്പങ്ങള്‍ നിറഞ്ഞ പൂന്തോട്ടങ്ങളാല്‍ അലങ്കരിച്ചുകഴിഞ്ഞു. വ്യവസായനഗരമായ യാമ്പുവില്‍ നഗരത്തിന് പുത്തന്‍ ഉന്‍മേഷവും അനുഭൂതിയും പകര്‍ന്ന് മരുഭൂമിയില്‍ വിരിഞ്ഞുനില്‍ക്കുന്ന വര്‍ണമനോഹരപുഷ്പങ്ങള്‍ വര്‍ണമനോഹരമായ കാഴ്‌ച്ചയാണ്.
24ന് ജിദ്ദ റോഡിലുള്ള ഒക്കേഷന്‍ പാര്‍ക്കില്‍ റോയല്‍ കമീഷന്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോക്ടര്‍ അലാ അബ്ദുല്ല നാസിഫ് ഉദ്ഘാടനം ചെയ്യും. ഏഴായിരത്തില്‍ പരം പുഷ്പയിനങ്ങള്‍ അടങ്ങിയ ഫ്ളവര്‍ഷോ കാണാന്‍ ജിദ്ദ, മദീന, മക്ക, തബൂക്ക് തുടങ്ങിയ വിദൂരസ്ഥലങ്ങളില്‍ നിന്നു നിരവധി പേര്‍ ഓരോ വര്‍ഷവും യാമ്പുവിലെത്താറുണ്ട്. നൂറിലധികം സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളും വിവിധതരം പൂക്കളുടെയും ചെടികളുടെയും പ്രദര്‍ശനവും സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്. ഏഴായിരത്തോളം ചതുരശ്ര മീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന ‘പുഷ്പ പരവതാനി’ സന്ദര്‍ശകര്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കും.
https://www.facebook.com/Malayalivartha