വീട്ടു ജോലിക്കാര്‍ക്കായി സൗദിയില്‍ ഏകീകൃതനിയമം

സൗദിയില്‍ വീട്ടുജോലിചെയ്യുന്നവര്‍ക്കായി മൂന്നാഴ്‌ചക്കകം ഏകീകൃത കരാറിന് രൂപെ നല്‍കുമെന്ന് ത1ഴില്‍ മന്ത്രി അറിയിച്ചു. വീട്ടു ജോലിക്കാര്‍ ഒളിച്ചോടുന്നതുമൂലം വീട്ടുടമസ്ഥനുണ്ടാകുന്ന സാമ്പത്തിക നഷ്‌ടം പരിഹരിക്കുന്നതിന് ഇന്‍ഷുറന്‍സ് പോളിസി ആരംഭിക്കുന്നതിനെകുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് ഇന്ത്യോനേഷ്യയുമായി കരാറില്‍ ഒപ്പിട്ടശേഷം സംസാരിക്കുകയായിരുന്നു സൗദി തൊഴില്‍ മന്ത്രി ആദില്‍ ഫഖീഹ് . മൂന്നാഴ്‌ചക്കകം വീട്ടുജോലിക്കാര്‍ക്കായിട്ടുള്ള ഏകീകൃതകരാര്‍ രൂപീകരിക്കുമെന്നാണറിയുന്നത് .
കരാര്‍ ഒപ്പിടുന്നതിനുമുമ്പ് ഫിലിപ്പന്‍സ് , ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പതിനായിരത്തോളം വിസയാണ് വീട്ടുജോലിക്കാര്‍ക്കായി അനുവദിച്ചിരുന്നത്. എന്നാലിപ്പോള്‍ നാല്‍പതിനായിരമായി ഉയര്‍ന്നിട്ടുണ്ട്. വീട്ടു ജോലിക്കാരുടെ ആവശ്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിലേക്കും വേണ്ടിയാണ് പല രാജ്യങ്ങളുമായി കരാര്‍ ഒപ്പിടുന്നത് .
വീട്ടുടമകള്‍ക്കെതിരെ മുമ്പുണ്ടായിരുന്ന പരാതികളൊന്നും ഇനിയുണ്ടാവില്ലെന്ന് ഇന്തോനേഷ്യന്‍ മാനവവിഭവശേഷി മന്ത്രി അബ്‌ദുല്‍ മുഹൈമിന്‍ ഇസ്‌കന്ദര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഈ കരാര്‍ രൂപപ്പെടുത്തിയതോടു കൂടി ഇന്തോനേഷ്യയില്‍ നിന്ന് സൗദിയിലേക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ സാഹചര്യം ഒരുങ്ങിയെന്ന് ഇന്തോനേഷ്യയിലെ സൗദി അംബാസഡര്‍ അറിയിച്ചു.
സൗദിയിലെ വീട്ടുടമകളുടെ അവകാശങ്ങള്‍ തടയുന്നവിധം പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഓഫീസുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.
https://www.facebook.com/Malayalivartha