ഖത്തറിലെ കെ.എം.സി.സി വയനാട് ജില്ലാകമ്മിറ്റി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നു

ഖത്തര്‍ കെ.എം.സി.സി വയനാട് ജില്ലാകമ്മിറ്റി ജില്ലയിലെ മൂന്ന് മണ്‌ഡലങ്ങളിലും ഓരോ വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ തുടങ്ങിയ മണ്‍ഡലങ്ങളില്‍ നിന്നും മുസ്ലീം ലീഗ് വയനാട് ജില്ലാകമ്മിറ്റിയുടെ സഹകരണത്തോടെ അര്‍ഹരായവരെ കണ്ടെത്തിയാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക.
ഈ പദ്ധതിയുടെ പ്രഖ്യാപനം തിരൂര്‍ എം.എല്‍.എ സി.മമ്മൂട്ടിയുടെയും വയനാട് ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡന്റും മുട്ടീല്‍ യതീംഖാന ജനറല്‍ സെക്രട്ടറിയുമായ എം.എ മുഹമ്മദ് ജമാല്‍ സാഹിബിന്റെ സാന്നിധ്യത്തില്‍ നടന്നു.
പദ്ധതിയുടെ ഫണ്ട് ഉദ്‌ഘാടനം സഫാരി ഡയറക്‌ടറും കെ.എം.സി.സി ഉപദേശകസമിതി അംഗവുമായ സൈനുല്‍ ആബ്‌ദീന്‍ സി മമ്മൂട്ടിക്ക് കൈമാറി നിര്‍വഹിച്ചു. ഇപ്പോള്‍ കണിയാമ്പറ്റ പഞ്ചായത്തില്‍ നിന്നും വന്ന അപേക്ഷ അന്വേഷിച്ച് തീരുമാനമെടുക്കും.
കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ് വയനാട്. അവിടെ ഭവനരഹിതര്‍ വളരെ കൂടുതലാണ് . ഖത്തറിലെ എല്ലാ സന്മനസുള്ളവരുടെയും സഹകരണമുണ്ടാകണമെന്ന് ജില്ലാ കെ.എം.സി.സി അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha