ബാങ്ക് അക്കൗണ്ട് രഹസ്യങ്ങള്‍ മോഷ്‌ടിക്കുന്നു : ജാഗ്രതൈ !

മൊബൈലുകളിലും കമ്പ്യൂട്ടറുകളിലും വ്യാജമായ പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നവര്‍ വളരെ ശ്രദ്ധിക്കണമെന്ന് സൗദി ബാങ്കിങ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എംടോക്കണ്‍ പോലുള്ള പ്രോഗ്രാമുകള്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതായി അറിയുന്നു.
വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തു ബാങ്കില്‍ നിന്നും പണം കവര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നു കാണിച്ച് ബാങ്ക് അധികൃതര്‍ ഇപ്പോള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും എസ്.എം.എസ് അയയ്‌ക്കുകയാണ് . ഇങ്ങനെയുള്ള പ്രോഗ്രാമുകള്‍ ഇന്റര്‍നെറ്റില്‍ കണ്ടാല്‍ നിരസിച്ചുകളയണമെന്ന് ബാങ്കുകാര്‍ പറയുന്നു.
ചിലര്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനുവേണ്ടി ബാങ്കില്‍ നിന്നാണെന്നും പറഞ്ഞ് വിളിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതയോടെയിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha