ലിബിയയില്‍ 13 മലയാളി നഴ്‌സുമാരെ ട്രിപ്പോളിയയിലേക്ക് മാറ്റി

കൂത്താട്ടുകുളം ആഭ്യന്തര കലാപം നടക്കുന്ന ലിബിയയില്‍ നഴ്‌സുമാരായി സേവനമനുഷ്‌ഠിച്ചിരുന്ന 13 മലയാളി യുവതികളെ സുരക്ഷിതസ്ഥാനത്തേയ്‌ക്ക് മാറ്റിയതായി ബന്ധുക്കള്‍ പറയുന്നു. ലിബിയയിലെ ഫെബാ എന്ന സ്ഥലത്ത് ജോലിചെയ്‌തിരുന്ന 13 നഴ്‌സുമാരെയാണ് മാറ്റിയത്.
ഇവര്‍ ജോലിചെയ്‌തിരുന്ന ആശുപത്രിക്കു മേരെ ആക്രമണം ഉണ്ടാകുമെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ നാട്ടിലേക്ക് വിവരം അറിയിച്ചത്.മന്ത്രി അനൂപ് ജേക്കബ് മുഖേന പ്രവാസികാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി നഴ്‌സുമാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നുളളവരെയാണ് ലിബിയയിലെ ഏറ്റവും വലിയ നഗരമായ ട്രിപ്പോളിയിലേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha