കുവൈറ്റ് ജനതയുടെ അഭിവൃദ്ധിയ്‌ക്ക് ഇന്ത്യന്‍ജനത

കുവൈത്ത് ജനതയുടെ ഉന്നതിയ്ക്കും അഭിവൃധിയ്ക്കും ഇന്ത്യന്‍ സമൂഹം പ്രത്യേകിച്ച് കേരളീയര്‍ നല്‍കന്നത് സുത്യര്‍ഹമായ സംഭാവനകളാണന്ന് കുവൈത്ത് പെട്രോളിയം വകുപ്പ് മന്ത്രി അലി അല്‍ ഒമൈര്‍. ശാന്തമായ സ്വഭാവം കൊണ്ട് കുവൈത്തിന്റെ ആദരവ് പിടിച്ച് പറ്റിയവരാണ് ഇന്ത്യന്‍ സമൂഹം. ഇന്ത്യന്‍ സഹോദരി സഹോദരന്മാരുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവത്തതാണന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ (കെ.കെ.ഐ.സി) യുടെ മൂന്നാമത് ഇസ്ലാമിക് സെമിനാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.
കുവൈത്തില്‍ കെ.കെ.ഐ.സി സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ആദ്യമായല്ല ഞാന്‍ പങ്കെടുക്കുന്നത്. ഒരോതവണയും ഉയര്‍ന്ന നിലവാരം പുലര്‍ത്തതുന്നത് കണ്ടുവരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിനെക്കുറിച്ചും , ഖുറാനെ ആസ്പദമാക്കിയും ചര്‍ച്ചകളും സെമിനാറുകളും നടത്തുന്ന് അഭിനന്ദനാര്‍ഹമാണ്. പെട്രോളിയം മന്ത്രിയെന്ന നിലയില്‍ കുവൈത്ത്-ഇന്ത്യ ഒായില്‍ സഹകരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ , അതെക്കെ രാഷ്ട്രീയ വിഷയമായി കൈകാര്യം ചെയ്യുന്നുണ്ടന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
https://www.facebook.com/Malayalivartha