അന്താരാഷ്‌ട്ര ക്രിമിനല്‍ സംഘം പിടിയില്‍

ദുബൈ നായിഫില്‍ ആഭരണ വ്യപാരിയെ കഴിത്തു ഞെരിച്ച് കൊലപ്പെടുത്തി 10 ദശലക്ഷം ദിര്‍ഹമിന്റെ വജ്ജ്രാഭരണങ്ങള്‍ കവര്‍ന്ന് രാജ്യം വിട്ട യൂറോപ്പ് സ്വദേശികളായ മൂന്നംഗ ക്രിമിനല്‍ സംഘത്തെ ദുബൈ പോലിസ് മണിക്കൂറിനകം പിടികൂടി. സ്വദേശത്ത് വിമാനമിറങ്ങുമ്പോള്‍ കാത്തു നിന്ന പോലീസ് ഇവരെ കസ്റ്റടിയിലെടുക്കകയായിരുന്നു. മൂന്നാഴ്‌ച മുമ്പാണ് സംഭവം നടന്നതെന്ന് ദൂബൈ പോലീസ് പറഞ്ഞു. ആഭരണം വാങ്ങാനെന്ന വ്യാജേനയാണ് പ്രതികള്‍ വ്യാപാരിയുടെ നായിഫിലെ ഓഫീസിലെത്തിയത്. വജ്ജ്രാഭരണം കാണിക്കുന്നതിനിടെ സംഘം വ്യാപാരിയെ കുത്തി പരിക്കേല്‍പ്പിച്ചു. കസേരയില്‍ കെട്ടിയിട്ടശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ആഭരണം കവര്‍ന്ന് മണിക്കൂറുകള്‍ക്കകം രാജ്യം വിട്ടു. വ്യാപാരി വീട്ടിലെത്താതിരുന്നതുനെ തുടര്‍ന്ന് ഭാര്യ കടയിലെത്തി പരിശോധിച്ചപ്പോഴാണ് കൊലപാതക വിവരം അിറഞ്ഞത്. ഉടന്‍ പോലീസിനെ വിവരമറിയിച്ചു
https://www.facebook.com/Malayalivartha