കെ.ടി.റബീഉല്ലയ്ക്കു എഴുപതുകോടി രൂപ നഷ്ടപരിഹാരം ലഭിച്ചു

സ്‌പോണ്‍സറുമായുള്ള ഇടപാടില്‍ വഞ്ചനയും സാമ്പത്തിക നഷ്ടവും നേരിട്ട ഗള്‍ഫിലെ പ്രമുഖ മലയാളി നിക്ഷേപകന്‍ ഡോ.കെ.ടി.റബീഉല്ലക്ക് കോടതിയില്‍ നിന്നും നീതി ലഭിച്ചു . ജിദ്ദയില്‍ ആരംഭിക്കാനിരുന്ന നസീം ജിദ്ദ ഹോസ്പിറ്റല്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടു സൗദി സ്‌പോണ്‍സര്‍ക്കെതിരെ നടന്ന നിയമ യുദ്ധത്തിലാണ് മലയാളി നിക്ഷേപകന്‍ ജയിച്ചത്. അഞ്ചുദിവസത്തിനുള്ളില്‍ ആസ്പത്രിയുടെ ഉടമസ്ഥത നഷ്ടപ്പെട്ട രബീഉല്ലയ്ക്ക് സ്‌പോണ്‍സറുടെ സ്ഥാപനം ഏകദേശം ഏഴുപത് കോടി രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധി.
നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ തുക കൈമാറിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയതായും റബീഉല്ലയുടെ അഭിഭാഷകന്‍ സുലൈമാന്‍ സാലിം അല്‍ ഹുനൈനി അറിയിച്ചു. വാദിയായ ഇന്ത്യന്‍ നിക്ഷേപകന് കോടതി വിധിച്ച തുക നിശ്ചിത സമയത്തിനകം കൈമാറുമെന്നു ഉറപ്പാക്കാനുള്ള കര്‍ശനവും ശക്തവുമായ നടപടികള്‍ കോടതി കൈകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാര്‍ ഉള്‍പ്പെടയുള്ള സൗദിയിലെ പ്രവാസികള്‍ക്ക് ഏതാണ്ട് ദുഷ്‌കരമായിരുന്ന ആതുര സേവനം ഏറ്റവും സൗഹൃദ മേഖലയാക്കി മാറ്റിയതില്‍ റബീ ഉള്ളയുടെ പങ്ക് നിര്‍ണായകമായിരുന്നു. ജിദ്ദയില്‍ ഒരു സ്ഥാപനത്തിലെ താഴെ കിടയിലുള്ള ജീവനക്കാരനായിരുന്ന അദ്ദേഹം സ്വന്തം പ്രയത്‌നത്താല്‍ ഗള്‍ഫിലുടനീളം ശാഖകളുള്ള ആസ്പതി ശൃംഖലയുടെ അമരക്കാരനാണ് അദ്ദേഹം.
https://www.facebook.com/Malayalivartha