ദുബായില്‍ ട്രെയിലറുകള്‍ക്ക് ലൈസന്‍സ് നല്‍കി തുടങ്ങി

ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍.ടി. എ) എമിറേറ്റിലെ ട്രെയിലറുകള്‍ രജിസ്റ്റര്‍ ചെയ്‌ത് ലൈസന്‍സ് നല്‍കി തുടങ്ങി. നഗരത്തിലെ ഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ഇത്തരമൊരു നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
കാര്‍ഗോ കടത്തുന്ന ട്രെയിലറുകള്‍ക്കും യന്ത്രങ്ങള്‍ക്കും ഉപകരണങ്ങളും കടത്തുന്നവയ്‌ക്കുമാണ് ഇപ്പോള്‍ ലൈസന്‍സ് നല്‍കുന്നത്. ബോട്ട്, ബൈക്ക് തുടങ്ങിയവ വഹിക്കുന്ന ട്രെയിലറുകള്‍ ഏപ്രിലില്‍ ലൈസന്‍സ് നല്‍കും. തുടര്‍ന്ന് അവശേഷിക്കുന്ന വിഭാഗങ്ങളിലുള്ള ട്രെയിലറുകള്‍ക്ക് ജൂണ്‍, ജൂലായ് മാസങ്ങളില്‍ ലൈസന്‍സ് നല്‍കും.
ആദ്യത്തെ ഘട്ടമെന്ന നിലയില്‍ എമിറേറ്റ്‌സ് എയര്‍ലൈനിന്റെ മിനി ട്രെയിലറുകള്‍ക്ക് ലൈസന്‍സ് നല്‍കുകകയും നമ്പറുകള്‍ ചാര്‍ത്തുകയും ചെയ്‌തു. ഇപ്പോള്‍ 61 വാഹനങ്ങള്‍ക്കാണ് ലൈസന്‍സ് നല്‍കിയത്. വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇവയുടെ ഗുണനിലവാരവും ഉടമസ്ഥത സംബന്ധിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ക്ക് രജിസ്‌ട്രേഷനും ലൈസന്‍സിംഗും ഗുണകരമാകുമെന്ന് ഏജന്‍സി സി.ഇ.ഒ അഹമ്മദ് ബഹ്‌റൂസിയാന്‍ പറഞ്ഞു.
2500 കിലോയ്‌ക്ക് മുകളില്‍ പേ ലോഡ് ഉള്ള ട്രെയിലറുകള്‍ വര്‍ഷം തോറും ലൈസന്‍സ് പുതുക്കേണ്ടതുണ്ട്.
എന്നാല്‍ 2500 കിലോയ്‌ക്ക് താഴെയുള്ളതും വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതുമായവ മൂന്ന് വര്‍ഷം കൂടുമ്പോള്‍ പുതുക്കിയാല്‍ മതി. എന്നാല്‍ കമ്പനികളുടെ ഉടമസ്‌തയിലുള്ളവ വര്‍ഷം തോറും പുതുക്കണം.
https://www.facebook.com/Malayalivartha