ദുബായില്‍ ഗ്യാസിന് വില കുറഞ്ഞു

ദുബായ് എമിറേറ്റില്‍ ഗ്യാസിന് വില കുറച്ചു. 11 കിലോയുടെ സിലിണ്ടറിന് 80 ദിര്‍ഹമായും 22 കിലോയുടേതിന് 130 ദിര്‍ഹമായും കുറച്ചതായി അധികൃതര്‍ അറിയിച്ചു. പുതിയ വില ചൊവ്വാഴ്‌ച പ്രാബല്യത്തില്‍ വരും. എമിറേറ്റ്‌സ് ജനറല്‍ പെട്രോളിയവും എമിറേറ്റ്‌സ് ഗ്യാസും ചേര്‍ന്നാണ് സിലിണ്ടറുകളുടെ വില കുറച്ച പ്രസ്‌താവന ഇറക്കിയത്.
മുമ്പ് 140 ദിര്‍ഹം വരെയായി ഉയര്‍ന്ന 22 കിലോയുടെ സിലിണ്ടറിന് 10 ദിര്‍ഹം കുറവുണ്ടായിട്ടുണ്ട്. 11 കിലോയുടേതിന് 85 ആയിരുന്നത് 60 ആയി. ആഗോള വിപണിയില്‍ ദ്രവീകൃത സപ്രകൃതി വാതകത്തിന് വില കുറഞ്ഞതാണ് സിലിണ്ടറുകളുടെ വില കുറയാന്‍ കാരണം
കഴിഞ്ഞ വര്‍ഷം ദുബായില്‍ ഗ്യാസ് സിലിണ്ടറുകള്‍ക്ക് ക്രമാതീതമായി വില വര്‍ദ്ധിപ്പിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. പാചകവാതകത്തിന് വില കൂട്ടിയത് അനുമതിയില്ലാതെയാണെന്ന് ആരോപിച്ച് ഉപഭോക്തൃസംരക്ഷണ വകുപ്പ് മേധാവി ഹാഷിം ആല്‍ നുഐമി രംഗത്തു വരികയും ചെയ്‌തിരുന്നു.
സിലിണ്ടറുകളുടെ വില 2012 ലെ നിലവാരത്തിലേക്ക് കൊണ്ടു പോകണമെന്ന് ഹാഷിം ആവശ്യപ്പെട്ടിരുന്നെങ്കിലും ഉത്തരവ് നടപ്പിലായിരുന്നില്ല.
https://www.facebook.com/Malayalivartha