ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ബവാദി ഏരിയ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ബവാദി ഏരിയ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു. 'ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം' എന്ന സന്ദേശവുമായി നടത്തിയ മീറ്റ് മുന്‍ സിഫ് പ്രസിഡന്റ് ടി പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. തിരക്ക് പിടിച്ച പ്രവാസ ജീവിതത്തില്‍ സ്വന്തം ആരോഗ്യത്തിനു പ്രവാസികള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
നൗഷാദ് വേങ്ങര അധ്യക്ഷത വഹിച്ചു. മീറ്റില്‍ ഗള്‍ഫ് റസ്റ്റോറന്റ് ബ്ലൂ ഹൗസ് ടീം ഓവറോള്‍ ചാമ്പ്യന്‍മാരായി. യെല്ലോഹൗസാണ് രണ്ടാം സ്ഥാനത്തെത്തിയത്. മികച്ച സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുള്ള ടീമായി ഓറഞ്ച് ഹൗസിനെ തിരഞ്ഞെടുത്തു. റെഡ് ഹൗസിലെ റനീഷ് എടക്കരയാണ് വ്യക്തിഗത ചാമ്പ്യന്‍. വടം വലി, റിലേ,ഷൂട്ട് ഔട്ട് തുടങ്ങിയ മത്സരങ്ങളും മീറ്റില്‍ അരങ്ങേറിയിരുന്നു. ഗള്‍ഫ് റസ്റ്റോറന്റ് ബവാദി, ജിദ്ദ മെഡിക്കല്‍ ട്രേഡിങ് എന്നീ സ്ഥാപനങ്ങളായിരുന്നു മുഖ്യസ്‌പോണ്‍സര്‍മാര്‍. പ്രവാസികള്‍ക്കിടയില്‍ ഫ്രറ്റേണിറ്റി ഫോറത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംഘടനകളില്‍ നിന്നും ഫ്രറ്റേണിറ്റി ഫോറത്തെ വ്യത്യസ്തമാക്കുന്നതായും ആശംസ പ്രസംഗത്തില്‍ മുസ്‌ലിം സര്‍വീസ് സൊസൈറ്റി ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് അമീര്‍ അലി പറഞ്ഞു.
https://www.facebook.com/Malayalivartha