ദോഹയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് രജി്‌സട്രേഷന്‍ ആരംഭിച്ചു

ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്‌ളബ്ബുമായി സഹകരിച്ച് അടുത്ത മാസം പതിനൊന്നിന് നടത്തുന്ന പതിമൂന്നാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രണ്ടായിരം റിയാലിന് താഴെ വേതനം കൈപറ്റുന്ന ആരോഗ്യ പരിരക്ഷ സംവിധാനം ഇല്ലാത്തവര്‍ക്കാണ് ക്യാമ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക. ഇന്ത്യക്കാര്‍ക്ക് പുറമെ ശ്രീലങ്ക, പാക്കിസ്ഥാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള തൊഴിലാളികള്‍ക്കും ക്യാമ്പില്‍ ചികിത്സക്ക് സൗകര്യമുണ്ടായിരിക്കും. മന്‍സൂറയിലെ ഇന്ത്യന്‍ ഇസ്ലാമക് അസോസിയേഷന്‍ കേന്ദ്ര ആസ്ഥാനം, ഹിലാലിലെ യൂത്ത് ഫോറം ആസ്ഥാനങ്ങളിലും ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മുഖേനെയുമാണ് രജിസ്‌ട്രേഷന്‍ നടക്കുന്നത്. ഈ മാസം മുപ്പതിനകം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ക്യാമ്പില്‍ ചികിത്സക്ക് സൗകര്യം ഉണ്ടായിരിക്കുകയുള്ളൂവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നൂറില്‍ പരം ഡോക്ടര്‍മാരാണ് ക്യാമ്പില്‍ സേവനം ചെയ്യുക. ചികിത്സക്ക് പുറമെ വിദഗ്ദ ഡോക്ടര്‍മാര്‍ നേതൃതം നല്‍കുന്ന ബോധവല്‍ക്കരണ ക്‌ളാസുകളും ക്യാമ്പിന്റെ ഭാഗമായി നടക്കും. മിഡിലീസ്റ്റില്‍ നടക്കുന്ന ഏറ്റവും വലിയ സൗജന്യ മെഡിക്കല്‍ ക്യമ്പിലൊന്നാണിത്.
https://www.facebook.com/Malayalivartha