യു.എ.ഇയില്‍ പുതിയ അധ്യയനവര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്നു

യു.എ.ഇ.യിലെ മിക്കവാറും വിദ്യാലയങ്ങളില്‍ ഏപ്രില്‍ ഒന്നിന് പുതിയ അധ്യയനവര്‍ഷം ആരംഭിക്കും. മലയാളി കുട്ടികള്‍ ധാരാളമായി പഠിക്കുന്ന ഇന്ത്യന്‍ സ്‌കൂളുകളില്‍ ഒമ്പതാംക്ലാസ് വരെയുള്ള പരീക്ഷാഫലം വന്നുതുടങ്ങി.
യു.എ.ഇ.യിലെ ഏറ്റവും ഫീസ് കുറഞ്ഞതും സാധാരണക്കാര്‍ക്ക് വലിയ അനുഗ്രഹവുമായ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ ഇപ്രാവശ്യം കുട്ടികളുടെ പഠനസമയത്തില്‍ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. ഓരോ ക്ലാസ്സിലും ഡിവിഷനുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുക എന്ന സദുദ്ദേശ്യത്തിന്റെ ഭാഗമായിട്ടാണ് ഈ സമയമാറ്റം. കുട്ടികളുടെ പഠന സമയമാറ്റത്തോടനുബന്ധിച്ച് അധ്യാപകരുടെയും പ്രവൃത്തിസമയങ്ങളില്‍ മാറ്റം വരും. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ കെ.ജി. 1ന് ക്ലാസ് തുടങ്ങുന്നത് ഏപ്രില്‍ അഞ്ചിനാണെങ്കിലും ഏഴിനാണ് അധ്യയനം ആരംഭിക്കുക. കെ.ജി.1 ന് ചേരാനുള്ള കുട്ടികളുടെ പ്രായം ഈ വരുന്ന ജൂലായ് 31 ന് 4 വയസ്സ് പൂര്‍ത്തിയാകണം എന്ന നിയമം വന്നെങ്കിലും അതില്‍ ഭേദഗതി വരുത്തിക്കൊണ്ട് പ്രായം 3 വര്‍ഷവും 8 മാസവും മതിയാകുമെന്ന് യു.എ.ഇ. വിദ്യാഭ്യാസമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
വിദ്യാലയങ്ങളില്‍ പുസ്തകങ്ങളും യൂണിഫോമുകളും നല്‍കിത്തുടങ്ങി. എന്നാല്‍ ചില സ്‌കൂളുകളില്‍ പരീക്ഷാഫലമറിയുന്ന 29 ന് പുസ്തകങ്ങള്‍ നല്‍കും.ഇന്ത്യയിലെ അവധിക്കാലത്തില്‍നിന്നും വ്യത്യസ്തമായാണ് യു.എ.ഇ.യില്‍ സ്‌കൂള്‍ അവധി. കേരളത്തില്‍ ജൂണ്‍ ഒന്നിന് പുതിയ അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ യു.എ.ഇ.യിലും മറ്റ് ഗള്‍ഫുനാടുകളിലും ജൂണ്‍ അവസാനത്തോടെ സ്‌കൂള്‍ വേനലവധിക്കായി രണ്ട് മാസത്തേക്ക് അടയ്ക്കും.
പുതിയ അധ്യയനവര്‍ഷം ആരംഭിക്കാനിരിക്കെ സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളും കുട്ടികളെ ആകര്‍ഷിക്കാനായി ഒരുങ്ങി. ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ രക്ഷിതാക്കള്‍ ഏറ്റവുംകൂടുതല്‍ സാമ്പത്തികപ്രയാസം അനുഭവിക്കുന്ന സമയമാണിത്. അവരുടെ വിദ്യാഭ്യാസച്ചെലവിന് വലിയ തുക നീക്കിവെക്കുന്നതോടൊപ്പംതന്നെ ജൂലായില്‍ വേനലവധിക്കായി നാട്ടില്‍ പോകുന്നതിനുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ത്തന്നെ എടുക്കണം. അല്ലെങ്കില്‍ സീസണുകള്‍ക്കനുസരിച്ച് വിമാനക്കമ്പനികള്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനാല്‍ ഒരു കുടുംബത്തിന് നാട്ടില്‍ പോയിവരണമെങ്കില്‍ ഒരുവര്‍ഷം മിച്ചംപിടിച്ചുവെക്കുന്ന തുക ചെലവാക്കേണ്ട അവസ്ഥയാണ്.
https://www.facebook.com/Malayalivartha