50 ലക്ഷം വേദനസംഹാരി ഗുളികകള്‍ കടത്താന്‍ ശ്രമിച്ച നാലുപേര്‍ അറസ്റ്റില്‍

50 ലക്ഷം നിരോധിത വേദനസംഹാരി ഗുളികകള്‍ രാജ്യത്തേക്ക് കടത്താനുളള ശ്രമം ദുബൈ പോലീസ് തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റു ചെയ്‌തതായി പോലീസ് കമാന്റര്‍ അിറയിച്ചു. യു.എ.ഇയില്‍ നിരോധിച്ചിട്ടുളള കാപ്‌റ്റഗണ്‍ എന്ന വേദനസംഹാരി ഗുളികകളാണ് പിടിച്ചെടുത്തത്. ഗുളികകളടങ്ങുന്ന ചരക്കുമായി കപ്പല്‍ ദൂബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ലബനീസ് അധികൃതര്‍ തന്നെയാണ് ദൂബൈ പോലീസിനെ അതികൃതര്‍ അറിയിച്ചത്. തുറമുറത്തുനിന്ന് രണ്ട് ലബനാനികളും സിറിയക്കാരനും ഈജിപ്‌തുകാരനുമടങ്ങുന്ന സംഘമാണ് ചരക്ക് സ്വീകരിച്ചത്. തുടര്‍ന്ന് ചരക്ക് അല്‍ അവീറിലെ കേന്ദ്രത്തിലേക്ക് മാറ്റി. ഠപാലീസ് നിരീക്ഷിക്കുന്നുണ്ടോ എന്ന് സംശയിച്ച് ഷാര്‍ജയിലേക്കും റാസല്‍ഖൈമയിലേക്കും മാറ്റിയ കണ്ടെയ്‌നറുകള്‍ തിരിച്ച് അല്‍ അവീറില്‍ തന്നെ എത്തിച്ചു. പിന്നീട് ഒരു കണ്ടെയ്‌നര്‍ ഫുജൈറയിലെ വര്‍ഷോപ്പിലെത്തിച്ചു. ഇവിടെ വച്ച് ഗുളികകള്‍ പുറത്തെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് പോലീസ് റെയ്‌ഡ് ചെയ്‌തത്. പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. രണ്ടാമത്തെ കണ്ടെയ്‌നര്‍ ഒളിപ്പിച്ച സ്ഥലം കണ്ടെത്തിയ പോലീസ് ബാക്കി ഗുളികകളും പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha