കല(അര്‍ട്ട്) കുവൈത്ത് കുടുംബ സംഗമം

കുവൈത്ത് സിറ്റി: കല(ആര്‍ട്ട്) കുവൈത്ത് കുടുംബ സംഗമവും 23-ാം ക്ലാസ്സ് കഴിഞ്ഞ് ഉപരിപഠനത്തിന്നായി നാട്ടിലേക്കുപോകുന്ന നൗറ നസീം, ബിനിത ബാലച&്രന്ദന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. അബ്ബാസിയ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എയര്‍ ഇന്ത്യാ മാനേജര്‍ അഷറഫ് ഉദ്ഘാടനം ചെയ്തു. കല(ആര്‍ട്ട്) കുവൈത്ത് പ്രസിഡണ്ട് ഹസ്സന്‍ കോയ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുകേഷ് വി. പി. സ്വാഗതവും യൂണിറ്റ് അംഗം അനീഷ് വര്‍ഗീസ് നന്ദിയും പറഞ്ഞു.
പരിപാടിക്ക് ആശംസകള്‍ അര്‍0ിച്ചുകൊണ്ട് കെ. അബുബക്കര്‍, നജീബ്, സാംകുട്ടി തോമസ്, ജെയ്‌സണ്‍ ജോസഫ്, ഷാജി, ഷംസുഭീന്‍, ഷൈജേഷ്, വാണി സന്തോഷ്, ജോണി എന്നിവര്‍ സംസാരിച്ചു. സ്‌നേഹോപഹാരത്തിന്ന് നന്ദിപറഞ്ഞുകൊണ്ട് നൗറയും ബിനിതയും സംസാരിച്ചു. കല(ആര്‍ട്ട്) കുടുംബത്തിലെ പ്രതിഭകള്‍ക്കള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. തുടര്‍ന്നുനടന്ന ഗാനമേള ബിജു, നിമ്മി, റാഫി എന്നിവര്‍ നയിച്ചു. വിപിന്‍, അനില്‍, കുഞ്ഞിരാമന്‍, സന്തോഷ്, കനകരാജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. രാകേഷ് കോംപയിറിങ്ങ് നിര്‍വ്വഹിച്ചു.
വാര്‍ത്ത അയച്ചത് : മുകേഷ് വി.പി
https://www.facebook.com/Malayalivartha