ആത്മീയ നിര്‍വൃതിയില്‍ മമ്മൂട്ടി ഇഹ്‌റാമ വേഷത്തില്‍

മുമ്പേ ഞാന്‍ ഈ വിശുദ്ധ കേന്ദ്രങ്ങളില്‍ വരേണ്ടതായിരുന്നു. അതിന് ഇപ്പോള്‍ മാത്രമാണ് ഭാഗ്യം സിദ്ധിച്ചത്. ഏതായാലു ഇനിയും ഇവിടേയ്‌ക്ക് വരും. വിശുദ്ധ ഉംറം അനുഷ്‌ടിച്ച് പുണ്യ സംസംകുടിച്ച് മെഗാതാരം മമ്മൂട്ടി ചുറ്റും കൂടിയ ആള്‍ക്കൂട്ടത്തോട് പറഞ്ഞു.
ചെവ്വാഴ്‌ച മഗരിബാ നിസ്‌കാരാനന്തരം ആയിരുന്നു ഉംറ അനുഷ്‌ടാനം. ചുറ്റും കൂടിയവര്‍ ഫോട്ടോ എടുക്കാനൊരുങ്ങിയത് സംഘത്തോടൊപ്പം ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു. കാഴ്‌ചക്കാരുടെ എണ്ണം പെരുകിയതോടെ ഹറമിലെ സൗദി പോലീസും സുരക്ഷയുമായി രംഗത്തെത്തി. മക്കയില്‍ ഹറം വളപ്പിനോട് ചേര്‍ന്നുളള ദാറുല്‍ തൗഹീദ് ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിലായിരുന്നു മമ്മൂട്ടിയുടെ താമസം. ബുധനാഴ്‌ച കാലത്ത് മദീനയിലേക്ക് തിരിച്ച മമ്മൂട്ടിയും സംഘവും പ്രവാചകന്റെ ഹറം ഷരീഫും റൊളയും സിയാറത്ത് ചെയ്‌തു. ബുധനാഴ്‌ച തന്നെ അബുദാബിയിലേക്ക് മടങ്ങി.
https://www.facebook.com/Malayalivartha