സ്റ്റാര്‍ നൈറ്റ് ഇന്‍ ഖത്തര്‍ ഇന്ന്

ദോഹ: ഇന്റഗ്രല്‍ ഫിലിംസിന്റെ ലോഞ്ചിംഗ് ഇന്ന് പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ലോഞ്ചിംഗിനോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് സ്റ്റാര്‍ നൈറ്റ് ഇന്‍ ഖത്തര്‍ എന്ന പരിപാടി നടക്കും.
ചലച്ചിത്ര താരങ്ങളും ഗായകരും സംഗീത സംവിധായകരും നര്‍ത്തകരുമടങ്ങുന്ന വന്‍ താരനിരയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. മനോജ് കെ ജയന്‍, ബാബുരാജ്, ബാല, ഗിന്നസ് പക്രു, ഷാന്‍ റഹ്മാന്‍, കല്‍പ്പന, വീണാനായര്‍, ശ്വേത, റോമ, രാധാവര്‍മ, സോണിയ വെങ്കിടേഷ്, അംബരീഷ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
പാട്ടുകള്‍ പുതിയ രീതിയിലാണ് വേദിയില്‍ അവതരിപ്പിക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു. കണ്ടുമടുത്ത കോമഡി സ്‌കിറ്റുകള്‍ വേദിയിലുണ്ടാവില്ലെന്നും പുതിയ സ്‌കിറ്റുകള്‍ രചിച്ച് തയ്യാറെടുപ്പുകള്‍ നടത്തിയാണ് വേദിയില്‍ കയറുന്നതെന്നും സംഘാടകര്‍ അറിയിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള സാംസ്‌ക്കാരിക ബന്ധത്തെ കുറിച്ചുള്ള ഗാന-നൃത്തത്തോടെയാണ് പരിപാടിക്ക് തുടക്കമാകുക.
നിരവധി പ്രത്യേകതകളോടെയാണ് വേദിയില്‍ പരിപാടി അവതരിപ്പിക്കുക. മൂന്നര മണിക്കൂര്‍ നീളുന്ന പരിപാടിയില്‍ മുപ്പതോളം കലാകാരന്മാര്‍ അണിനിരക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈനായും കൗണ്ടറിലും ലഭിക്കും. ഇന്റഗ്രല്‍ ഫിലിംസ് 2015നകം ചലച്ചിത്ര രംഗത്തേക്ക് കടക്കാനുള്ള നടപടികള്‍ നടത്തുന്നതായും സംഘാടകര്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ ഷോ ഡയറക്ടറും ഇന്റഗ്രല്‍ ഫിലിംസ് മേധാവിയുമായ സ്വാതി സുരേഷ് ഭയ്മി, വീണാ നായര്‍, ലേഖ, ചലച്ചിത്ര താരങ്ങളായ ബാബുരാജ്, കല്‍പ്പന, സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍, ജെറ്റ് എയര്‍വെയ്‌സ് കണ്‍ട്രി മാനേജര്‍ അനില്‍ ശ്രീനിവാസ് എന്നിവര്‍ പങ്കെടുത്തു.
അഹമ്മദ് പാതിരിപ്പറ്റ
https://www.facebook.com/Malayalivartha