ജിദ്ദയില്‍ മലയാളി ദുരുഹ സാഹചര്യത്തില്‍ മരിച്ചു ; ബന്ധുവിനെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തു

ജിദ്ദ ; സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളി ദുരുഹ സാഹചര്യത്തില്‍ മരിച്ചു. പാലക്കാട് തൃത്താല മേഴത്തൂര്‍ പുതിയന വളപ്പില്‍ മൊയ്‌തുണ്ണിയുടെ മകന്‍ അബാസ് (40 )ആണ് മരിച്ചത് . ഇദ്ദേഹത്തിന്‍റെ മരണം കൊലപാതകമാണന്നുള്ള ബന്ധുക്കളുടെ പരാതിയിന്മേല്‍ പോലീസ് അബാസിന്റെ ബന്ധുവും, സഹ പ്രവര്‍ത്തകനും , അയല്‍ക്കാരനുമായ മണ്ണാത്ത് വളപ്പില്‍ നൗഫല്‍ എന്ന ബാബുവിനെ കസ്‌റ്റഡിയില്‍ എടുത്തു . കഴിഞ്ഞ 13 വര്‍ഷമായി ജിദ്ദ ശാര ബലദിയയിലെ ഹാര്‍ഡ് വെയര്‍ കടയിലെ ജീവനക്കാരാണ് ഇരുവരും.
അബ്ബാസ് അവധികഴിഞ്ഞ് നാട്ടില്‍ നിന്നും എത്തിയ ദിവസം ഇരുവരും തമ്മില്‍ വഴക്ക് കുടുകയും , ബാബു അബ്ബാസിനെ അടിക്കുകയും അടിപിടിക്കിടയില്‍ തലക്ക് അടിയേറ്റ ഇദ്ദേഹം അബോധാവസ്‌ഥയിലാവുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് കിംഗ് ഫഹദ് ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തിനു ബോധം നഷ്‌ടപെട്ടിരുന്നു .കഴിഞ്ഞ മാസം 22 നു രാത്രിയിലാണ് ബാബുവും സഹപ്രവത്തകരും ചേര്‍ന്ന് ബാത്ത് റുമില്‍ തലയടിച്ചു വീണതാണെന്ന് പറഞ്ഞ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ പത്ത് ദിവസം അബോധാവസ്‌ഥയില്‍ കഴിഞ്ഞ അബ്ബാസ് ബുധനാഴ്‌ച വെളുപ്പിനെയാണ് മരിച്ചത്.
സംഭവം അറിഞ്ഞ് അബ്ബാസിന്റെ സഹോദരന്‍ മൊയ്‌തീന്‍ റിയാദില്‍ നിന്നും എത്തി ,അബ്ബാസിന്റെ ബന്ധുവായ ബാബുവിന്റെ അടിയേറ്റാണ് മരിച്ചതെന്നുള്ള വിവരം കാണിച്ചു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാബുവിന്റെ പെരുമാറ്റ ദുഷ്യത്തെക്കുറിച്ച് അബ്ബാസ് അവധിക്ക് പോകുന്നതിന് മുന്‍പായി കട ഉടമക്ക് പരാതി നല്‍കി എന്ന് ആരോപിച്ചായിരുന്നു ഇരുവരും വഴക്ക് കൂടിയെതെന്നും മൊയ്‌തീന്‍ പറഞ്ഞു . അബ്ബാസിന്റെ തലച്ചോറിനേറ്റ ക്ഷതമാണ് മരണ കാരണമായി അധികൃതര്‍ പറയുന്നത് .
കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മൊയ്‌തീന്‍ പറഞ്ഞു. സജിതായാണ് അബ്ബാസിന്റെ ഭാര്യ അനസ് ,അഫ്‌സല്‍ ,അനു എന്നിവര്‍ മക്കളാണ്
https://www.facebook.com/Malayalivartha