നന്മയുടെ പൂക്കള്‍ എന്ന കാര്‍ട്ടുണ്‍ ചിത്രം പ്രകാശനം ചെയ്തു.

കാര്‍ട്ടൂണ്‍ അനിമേഷന്‍ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ കാരറ്റ് ക്രിയേഷന്‍ 'നന്മയുടെ പൂക്കള്‍' എന്ന കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ ഖത്തര്‍ എഡിഷന്‍ സി.ഡി. പ്രകാശനം ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ ഒളകര നസീം അല്‍ രബീഹ് മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് ആരിഫിനുനല്കി പ്രകാശനം ചെയ്തു. ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റ് ഹാളില്‍നടന്ന ചടങ്ങില്‍ കൊടിയത്തൂര്‍ മഹല്ല് ഖാസി എം.എ. അബ്ദുല്‍ സലാം മാസ്റ്റര്‍ , സിദീക് പുറായില്‍, ഇ. മായിന്‍ മാസ്റ്റര്‍, സുബൈര്‍ അബ്ദുള്ള, ഷഫീഖ് വി.വി., ഷാനിബ് കെ.ടി., രഫീഖ് സി.കെ., ടി.ടി. അബ്ദുല്‍ ഹമീദ്, എം.എ. അമീന്‍ കൊടിയത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആനിമേഷന്‍ ചിത്രങ്ങങ്ങള്‍ കാണുന്ന ഏതൊരു കൊച്ചു കുഞ്ഞിന്റെയും മനസ്സില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ഒരു ഹരമായി തങ്ങിനില്‍ക്കുകയും കുഞ്ഞുങ്ങള്‍ അവരെ അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതിനാല്‍ ഇത്തരം നല്ല കലാസൃഷ്ടികള്‍ ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് പ്രകാശനം നിര്‍വഹിച്ചു കൊണ്ട് നസീം അല്‍ രബീഹ് മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് ആരിഫ് പറഞ്ഞു
നന്മയുടെ പൂക്കള്‍' രചനയും സംവിധാനവും നിര്‍വഹിച്ചത് റസാഖ് വഴിയോരമാണ്. അനിമേഷന്‍ ഡയറക്ടര്‍ യാസിര്‍ അറഫാത്ത് പാലക്കാട്. സലാം കൊടിയത്തൂരാണ് നിര്‍മാണം.
ചിത്രകഥകളും ആനിമേഷന്‍ ചിത്രങ്ങളും ലോകത്തെങ്ങുമുള്ള കുഞ്ഞുങ്ങളെ ഏറെ സ്വാധീനിക്കുന്നവയാണ്. മന്ത്രവാദങ്ങളുടെയും മായികലോകങ്ങളുടെയും കഥകളുമായി നിഷ്‌കളങ്കമായ കുഞ്ഞുഹൃദയങ്ങളെ പോറലേല്‍പ്പിക്കുന്ന ധാരാളം കലാസൃഷ്ടികള്‍ അനുദിനം പിറന്നുവീഴുന്നു. കുഞ്ഞുമനസ്സുകളില്‍ ധാര്‍മികമൂല്യങ്ങള്‍ നട്ടുവളര്‍ത്തുന്ന കലാസൃഷ്ടികളുടെ അഭാവം പല രക്ഷിതാക്കളെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്.
അമീന്‍ വേങ്ങര, ബാസിത് കൊടിയത്തൂര്‍, അസ്ഹര്‍ വെട്ടുപാറ, ശിഹാബ് അണ്ടോണ, സലിം ആല്‍ഫ, ടി.പി. അബ്ദുല്ല, നിയാസ് ചോല , റജീബ് അരീക്കോട്, സഹല ചെറുവാടി, സിദ്‌റത്തുല്‍ മുന്‍തഹ, ബന്ന ചേന്നമങ്ങല്ലൂര്‍, അനില്‍ പരമേശ്വരന്‍, ടി.പി. ശുക്കൂര്‍ ചെറുവാടി, ഫസല്‍ കൊടുവള്ളി, ശാഹിറ ശുക്കൂര്‍, പി.എ. ജനീസ് തുടങ്ങിയവരാണ് ഇതിന്റെ അണിയറ ശില്പികള്‍.
https://www.facebook.com/Malayalivartha