റമാദാനില്‍ ഉംറ തീര്‍ഥാടകരുടെ എണ്ണം അഞ്ചു ലക്ഷം കവിയാതെ നോക്കും; ഹജ്ജ് മന്ത്രാലയ ശാഖാ മേധാവി

വിശുദ്ധ റമദാനിലെ ഓരോ ദിവസങ്ങളിലെയും മക്കയിലും ,മദീനയിലും ഉള്ള വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണം അഞ്ചു ലക്ഷം കവിയാതെ നോക്കുമെന്ന് മദീന ഹജ്ജ് മന്ത്രാലയ ശാഖാ മേധാവി മുഹമ്മദ് അല്‍ ബൈജാബി പറഞ്ഞു.
അര്‍ദ്ധ വര്‍ഷാവധിക്കു സ്‌കൂള്‍ അടച്ചതിനാല്‍ രാജ്യത്തിനകത്തും പുറത്തും ഉള്ള സ്വദേശികളും ,വിദേശികളും പുണ്യ ഭൂമിയിലേക്ക് പ്രവഹിച്ചത് കാരണം ഇരു ഹറമുകളിലും നല്ല തിരക്കാണ് അനുഭവപെടുന്നത്. ഈ വര്‍ഷത്തെ ഉംറ ആരംഭിച്ചത് മുതല്‍ ഹജ്ജ് മന്ത്രാലയം ഇതുവരെ 38,34,000 വിസ അനുവദിച്ചതായും അവരില്‍ 31,53,000 പേര്‍ പുണ്യ ഭുമിയില്‍ എത്തിയതായും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha