ദുബായ് ക്രീക്കിന് മുകളില്‍ 'അലാവുദ്ദീന്‍ നഗരം' സ്ഥാപിക്കുന്നു

അലാവുദ്ദീന്റെയും സിന്‍ബാദിന്റെയും സാഹസിക കഥകളെ അനുസ്മരിപ്പിച്ചുകൊണ്ട് ദുബായില്‍ പുതിയ പട്ടണം ഉയര്‍ന്നുവരുന്നു. ക്രീക്കിന് മുകളില്‍ ഉയര്‍ത്തിക്കെട്ടിയ നിലയിലായിരിക്കും അലാവുദ്ദീന്‍ നഗരം നിലവില്‍ വരിക.
മൂന്ന് കൂറ്റന്‍ ഗോപുരങ്ങളും അവയെ ബന്ധിപ്പിക്കുന്ന പാലങ്ങളും അടങ്ങുന്ന വാണിജ്യ, വിനോദ കേന്ദ്രമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. മൊത്തം 1,10,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് 'അലാദ്ദീന്‍ സിറ്റി' പണിതുയര്‍ത്തുന്നത്. ക്രീക്കില്‍ അല്‍ റിഗ്ഗയോട് ചേര്‍ന്നുള്ള ഭാഗത്താണ് അലാവുദ്ദീന്‍ നഗരം സ്ഥാപിക്കുന്നതെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസ്സൈന്‍ നാസ്സര്‍ ലൂത്ത വ്യക്തമാക്കി. പരമ്പരാഗത നൗകകള്‍ നങ്കൂരമിടുന്ന ഭാഗമാണിത്.
36 നിലകളുള്ള കെട്ടിടമാണ് ടവറുകളില്‍ ഏറ്റവും വലുത്. ഗോപുരങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങളും റെസ്റ്റോറന്റുകളുമടക്കമുള്ളവ സ്ഥാപിക്കും. പുരാതന ഇതിഹാസ കഥാപാത്രങ്ങളുടെ പ്രതീകമെന്ന നിലയില്‍ നിര്‍മിക്കുന്ന ഗോപുരങ്ങള്‍ സുന്ദരവും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകുന്നുതുമായിരിക്കും.
https://www.facebook.com/Malayalivartha