മനുഷ്യ സ്‌നേഹത്തിന്റെ മഹിത മാതൃകായി മെഡിക്കല്‍ ക്യാമ്പ്

ദോഹ. ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ ഡോക്ടേര്‍സ് കഌബ്ബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഖത്തര്‍ പൊതുജനാരോഗ്യ വിഭാഗവുമായി സഹകരിച്ച് നടന്ന പതിമൂന്നാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടന്നു.
കഴിഞ്ഞ പതിമൂന്ന് വര്‍ഷങ്ങളായി ഖത്തറില്‍ നടക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ആരോഗ്യ സംരക്ഷണത്തിലും ബോധവല്‍ക്കരണ രംഗത്തും സുപ്രധാനമായ നാഴികകല്ലാണ്. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളള കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ ക്യാമ്പില്‍ പങ്കെടുത്തു. മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്ത ആളുകള്‍ ക്യാമ്പ് നടന്ന സലത്ത ജദീദിലുളള താരിഖ് ബിന്‍ സിയാദ് ഇന്‍ഡിപ്പെന്‍റഡ് ബോയ്‌സ് സെക്കന്‍ററി സ്‌കൂളില്‍ കാലത്ത് ഏഴു മണിക്ക് മുമ്പ് തന്നെ എത്തിയിരുന്നു. നാടും വീടും ഉറ്റവരെയും വിട്ട് പ്രവാസ ജീവിതം നയിക്കേണ്ടതു കൊണ്ടുണ്ടാകുന്ന മാനസിക സംഘര്‍ഷം, തെറ്റായ ജീവിത രീതി, ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച അറിവില്ലായ്മ തുടങ്ങി വിവിധ കാരണങ്ങളാല്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി ക്യാമ്പില്‍ ബോധവത്ക്കരണ ക്ലാസുകളും ഏര്‍പ്പെടുത്തിയിരുന്നു.
ലോകാരോഗ്യ ദിന പ്രമേയത്തെ അധികരിച്ച് ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളുകള്‍ ഒരുക്കിയ ആരോഗ്യ ബോധവല്‍ക്കരണ പവലിയനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ, ഖത്തര്‍ ഗ്രീന്‍ സെന്‍റര്‍, ഫ്രന്‍റ്‌സ് കള്‍ച്ചറല്‍ സെന്‍റര്‍, യൂത്ത് ഫോറം ഹമദ് ഓഡിയോളജി വിഭാഗം എന്നിവരും പവലിയനുകള്‍ ഒരുക്കിയിരുന്നു. ഹമദ് ട്രൈനിംഗ് സെന്‍റര്‍ നടത്തിയ ബേസിക് ലൈഫ് സപ്പോര്‍ട്ട് പ്രസന്‍േറഷന്‍ ഏറെ പേര്‍ക്ക് ഉപയോഗപ്രഥമായി. ഖത്തര്‍ റെഡ് ക്രസന്റ്, ഖത്തര്‍ ഡയബറ്റിക്ക് അസോസിയേഷന്‍ തുടങ്ങിയവയുടെ സഹകരണത്തോടെ വിവിധ കൗഡറുകളിലായി നടന്ന സൗജന്യ ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ പരിശോധന സംവിധാനം നിരവധി പേര്‍ ഉപയോഗപ്പെടുത്തി. ഖത്തര്‍ ഓര്‍ഗണ്‍ ഡൊനേഷന്‍ ഫോറം ഒരുക്കിയ പ്രത്യേക കൗഡറില്‍ നൂറിലധികം പേര്‍ അവയയവ ദാന സമ്മത പത്രം നല്‍കി. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഒരുക്കിയ രക്തദാന സൗകര്യവും നിരവധി പേര്‍ ഉപയോഗപ്പെടുത്തി.
വാര്‍ത്ത അയച്ചത്: അമാനുല്ല വടക്കാങ്ങര
https://www.facebook.com/Malayalivartha