സൗദി ജയിലില്‍നിന്ന് രണ്ട് ഇന്ത്യക്കാര്‍കൂടി നാട്ടിലെത്തി

ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ രണ്ട് ഇന്ത്യക്കാര്‍ക്കുകൂടി മലയാളി സന്നദ്ധ സംഘടനയുടെ താത്പര്യത്തില്‍ മോചനം. ശിക്ഷാ കാലാവധി കഴിഞ്ഞശേഷവും മോചനം സാധ്യമാവാതെ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി ബിജു വര്‍ഗ്ഗിസ് (33 ), കന്യാകുമാരി സ്വദേശി വില്‍ഫ്രെഡ് രാജാമണി (26) എന്നിവരാണ് കിഴക്കന്‍ സൗദിയിലെ തുഖ്ബാ ജയിലില്‍നിന്ന് മോചിതരായി സ്വദേശത്ത് എത്തിയത്.
നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ ഷിബുകുമാര്‍ തിരുവനന്തപുരം അല്‍ഫ ഗ്രൂപ്പ് ഷാജി എന്നിവര്‍ ജയില്‍ മോചനത്തിനും തിരിച്ചുപോക്കിനും വേണ്ട നിയമ, സാങ്കേതിക നടപടികള്‍ക്ക് നേതൃത്വം നല്‍കി.
അതേസമയം, ശിക്ഷാകാലാവധി കഴിഞ്ഞ് ജയിലില്‍ കഴിയുന്നവര്‍ക്ക് ടിക്കറ്റ് നല്‍കാമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അത് പാഴ് വാക്കായെന്ന് നവയുഗം പ്രവര്‍ത്തകന്‍ റിയാസ് ഇസമാഇല്‍ 'മാതൃഭൂമി' യോട് പറഞ്ഞു.
ടിക്കറ്റിനുള്ള അപേക്ഷ നല്‍കി ഒരുമാസം പിന്നിട്ടിട്ടും യാതൊരു അനന്തര നടപടിയും എംബസിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ഗൗരവതരമായ യാതൊരു പ്രതികരണവും എംബസി ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടായില്ലെന്ന് റിയാസ് വിവരിച്ചു. ഈ സാഹചര്യത്തില്‍ നവയുഗം തുഖബ സനയ്യ യുണിറ്റ് ടിക്കറ്റ് എടുത്താണ് ഇവരെ നാട്ടിലെത്തിച്ചത്. നാട്ടിലെത്തിയ ബിജുവും വില്‍ഫ്രെഡും നവയുഗം പ്രവര്‍ത്തകരെ സന്തോഷവും നന്ദിയും അറിയിച്ചു
അക്ബര്‍ പൊന്നാനി
https://www.facebook.com/Malayalivartha