എയര്‍ അറേബ്യ റാസല്‍ഖൈമയില്‍നിന്നും മെയ് ആറിന് സര്‍വീസ് തുടങ്ങും

ഷാര്‍ജ ആസ്ഥാനമായുള്ള എയര്‍ അറേബ്യ വിമാനക്കമ്പനി മെയ് ആറുമുതല്‍ റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.
കോഴിക്കോട് ഉള്‍പ്പെടെ ആറിടത്തേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസ്. എന്നാല്‍, കോഴിക്കോട്ടേക്കുള്ള സര്‍വീസ് സംബന്ധിച്ച് അന്തിമാനുമതി ആയിട്ടില്ല. യു.എ.ഇ.യുടെ വടക്കന്‍ എമിറേററ്റുകളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യയുടെ പുതിയ സര്‍വീസുകള്‍ ഏറെ പ്രയോജനകരമാകും. നേരത്തേ കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് റാക് എയര്‍വെയ്‌സ് സര്‍വീസുകള്‍ നടത്തിയിരുന്നു.
രണ്ടുമാസം മുമ്പ് സര്‍വീസ് അവസാനിപ്പിച്ച റാസല്‍ഖൈമയുടെ റാക് എയര്‍വെയ്‌സ് വിമാനക്കമ്പനിയുടെ സംവിധാനങ്ങള്‍ എയര്‍അറേബ്യ ഏറ്റെടുത്തിരുന്നു. ഇതുസംബന്ധിച്ച ധാരണാപത്രത്തിന്റെ ഭാഗമായാണ് റാസല്‍ഖൈമ വിമാനത്താവളത്തില്‍നിന്ന് എയര്‍ അറേബ്യ സര്‍വീസുകള്‍ ആരംഭിക്കുന്നത്. മെയ് ആറിന് സൗദി അറേബ്യയിലെ ജിദ്ദയിലേക്കാണ് ആദ്യസര്‍വീസെന്ന് എയര്‍അറേബ്യ സി.ഇ.ഒ. ആദല്‍ അലിയും റാസല്‍ ഖൈമ സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ ശൈഖ് സാലെം ബിന്‍ സുല്‍ത്താന്‍ അല്‍ ക്വാസിമിയും പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിമാനസര്‍വീസുകള്‍ക്കൊപ്പം റാസല്‍ഖൈമയുടെ വിനോദസഞ്ചാരമേഖലയ്ക്കും പുതിയ സഹകരണം ഉണര്‍വ് നല്‍കുമെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു. പ്രകൃതിസൗന്ദര്യംകൊണ്ട് അനുഗ്രഹീതമായ റാസല്‍ഖൈമയില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ 2013ല്‍ 49 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് വഴിയൊരുക്കും.
https://www.facebook.com/Malayalivartha