മുഹമ്മദ് ദോസ്സരി ഹോസ്‌പിറ്റല്‍ - ഒഐസിസി മെഡിക്കല്‍ ക്യാമ്പ് 25 ന്

കിഴക്കന്‍ സൗദിയിലെ ആതുരാലയമായ മുഹമ്മദ് ദോസ്സരി ഹോസ്പിറ്റലും ഒഐസിസി ദമ്മാം സോണ്‍ കമ്മിറ്റിയും സംയുക്തമായി ഇന്ത്യക്കാര്‍ക്ക് വേണ്ടി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 25 ന് രാവിലെ 7:30 മുതല്‍ 3 മണിവരെ അല്‍ ഖോബാര്‍ മുഹമ്മദ് ദോസ്സരി ഹോസ്പിറ്റല്‍ കോമ്പൗണ്ടിലാണ് ക്യാമ്പ്. ദന്ത-നേത്ര പരിശോധനകള്‍ , ഓര്‍ത്തോപീഡിക്, പീഡിയാട്രിഷന്‍ , ഗൈനക്കോളജിസ്റ്റ് , ഡര്‍മേറ്റോളജി, ജനറല്‍ - സര്‍ജറി കന്‍സല്‍ട്ടേഷനുകള്‍ക്ക് കൂടി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ചികിത്സ ആവശ്യമുണ്ടെങ്കില്‍ 35 ശതമാനം ഇളവില്‍ ഒരു വര്‍ഷത്തേക്ക് ചികിത്സ നല്‍കുമെന്ന് ഹോസ്പിറ്റല്‍ എം.ഡി.അബ്ദുല്‍ ഫത്ത ഇനയ്യാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മെഡിക്കല്‍ ക്യാമ്പ് നടക്കുന്ന ദിവസം ആര്‍ക്കെങ്കിലും അടിയന്തിര ചികിത്സ വേണ്ടിവന്നാല്‍ അവര്‍ക്ക് പൂര്‍ണ്ണമായും സൗജന്യചികിത്സ ലഭ്യമാക്കുമെന്നും എം.ഡി. പറഞ്ഞു. ക്യാമ്പ് ദിവസം ഉദ്ഘാടന വേദിയില്‍ ഒഐസിസിയുടെ 'ജവഹര്‍ ബാലജനവേദി' കുട്ടികള്‍ക്കായി നടത്തുന്ന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനം ദോസ്സരി ഹോസ്പിറ്റല്‍ നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആയിരത്തിലധികം ആളുകള്‍ക്ക് കൊളസ്‌ട്രോള്‍ , ഷുഗര്‍ , ബി.പി പരിശോധനകള്‍ നടത്തുകയും അതില്‍ ബി.പി, ഷുഗര്‍ എന്നിവ കൂടുതലുള്ളവര്‍ക്ക് പ്രത്യേക കന്‍സല്‍ട്ടെഷന്‍ സൗകര്യം, 150 പേര്‍ക്ക് ദന്ത പരിശോധനയും 100 പേര്‍ക്ക് നേത്രപരിശോധനയടക്കുമുള്ള സൗകര്യം ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ 50 ആളുകള്‍ക്ക് വീതം ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്, ടെര്‍മെറ്റൊളജി കന്‍സല്‍ട്ടെഷനുകളും ഉണ്ടായിരിക്കും. ഈ ക്യാമ്പില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വളരെയേറെ പ്രാധാന്യം നല്‍കിക്കൊണ്ട് സ്ത്രീ സംബന്ധമായ അസുഖത്തിന് 100 വനിതകള്‍ക്ക് ഒ.ബി.ഗൈനക്കോളജിസ്റ്റിന്റെയും 100 കുട്ടികള്‍ക്ക് പീഡിയാട്രിഷ്യന്റെയും കണ്‍സല്‍ട്ടേഷന്‍ സജ്ജീകരിചിട്ടുണ്ടെന്ന് ഹോസ്പിറ്റല്‍ എക്‌സിക്യുട്ടീവ് സെക്രട്ടറി സി.എസ് രാജ്കുമാര്‍ പറഞ്ഞു.
ആശുപത്രി അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ 'ജവഹര്‍ ബാലജനവേദി'യുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ചിത്ര രചന, കളറിംഗ്, ക്വിസ് മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. എല്‍ കെ ജി, യു കെ ജി കുട്ടികള്‍ക്കായി കിഡ്‌സ് വിഭാഗം, ഒന്നും രണ്ടും ക്ലാസ്സുകള്‍ക്കായി പ്രിപ്പറേറ്ററി വിഭാഗം, മൂന്നു മുതല്‍ അഞ്ചാം ക്ലാസ്സുവരെയുള്ളവര്‍ക്കായി സബ് ജൂനിയര്‍ വിഭാഗം, ആറു മുതല്‍ എട്ടാം ക്ലാസ്സുവരെയുള്ളവര്‍ക്കായി ജൂനിയര്‍ വിഭാഗവും ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കായി സീനിയര്‍ വിഭാഗവുമായി അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കുട്ടികള്‍ക്കായി 0502959891 / 0542263653 / 0538143898 എന്നീ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0502959891 / 0502846275 / 0531570600 എന്നീ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൊളസ്‌ടോള്‍, ഷുഗര്‍ പരിശോധനകള്‍ വേണ്ടയാളുകള്‍ ശരിയായ റിസള്‍ട്ട് ലഭിക്കുന്നതിന് കുറഞ്ഞത് പത്ത് മണിക്കൂറിനു മുമ്പ് ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കി രാവിലെ ഏഴര മണിക്ക് ദോസ്സരി ആശുപത്രി കോമ്പൗണ്ടില്‍ എത്തിച്ചേരണം. മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നയാളുകള്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. മെഡിക്കല്‍ ക്യാമ്പ് പൂര്‍ണ്ണമായും ഒ ഐ സി സി വോളണ്ടീയര്‍മാരുടെ നിയന്ത്രണത്തിലായിരിക്കും നടക്കുന്നത്. മുഹമ്മദ് ദോസ്സരി ഹോസ്പിറ്റല്‍ എം.ഡി.അബ്ദുല്‍ ഫത്ത ഇനയ്യാല്‍, എക്‌സിക്യുട്ടീവ് സെക്രട്ടറി സി.എസ്. രാജ് കുമാര്‍, ഒ ഐ സി സി പ്രസിഡണ്ട് പി.എം.നജീബ്, മെഡിക്കല്‍ ക്യാമ്പ് കോ ഓര്‍ഡിനെറ്റര്‍ ഇ.കെ.സലിം, നഴ്‌സിംഗ് സൂപ്രണ്ട് മേരി ജെയ്ന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അക്ബര്‍ പൊന്നാനി
https://www.facebook.com/Malayalivartha