മതേതര രാഷ്ട്രീയ ബദല്‍ രൂപപ്പെടും: വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ

ദോഹ: ഇന്ത്യയില്‍ ജനകീയ മതേതര രാഷ്ട്രീയ ബദല്‍ രൂപപ്പെട്ടുവരണമെന്നും അത്തരം ശ്രമങ്ങളാണ് വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നടത്തുന്നതെന്നും വെല്‍ഫയര്‍ പാര്‍ട്ടി കേരള പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം പറഞ്ഞു. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പരമ്പരാഗത പാര്‍ട്ടികള്‍ അധികാരത്തിലെത്താന്‍ വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കള്‍ച്ചറല്‍ ഫോറം സ്‌റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകായായിരുന്നു അദ്ദേഹം.
സാമുദായിക ധ്രുവീകരണം സ്യഷ്ടിച്ച് ജനാധിപത്യത്തെ ഉപയോഗപ്പെടുത്തി അധികാരത്തിലെത്താന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ അവസരവാദ വര്‍ഗീയത കളിച്ചാണ് കോര്‍സ്രസ് പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പി പേടി ഉയര്‍ത്തി ന്യൂനപക്ഷവേട്ട് ഉറപ്പ്‌രവുത്തുന്ന കോണ്‍ഗ്രസ് ഹൈന്ദവ വോട്ടുകള്‍ ലഭിക്കാന്‍ അവസരവാദ വര്‍ഗീയത കളിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ബാബരി മസ്ജിദ് തകര്‍ച്ചയുമായി ഇയിടെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം കുറക്കണമെന്നാവശ്യപ്പെട്ടുളള സമരം വെല്‍ഫയര്‍ പാര്‍ട്ടി ശക്തമായി മുന്നോട്ട് കൊണ്ടു പോകും. ഖജനാവിലെ പണം ഉപയോഗിച്ച് നേതാക്കന്‍മാരുടെ അടുക്കള പണിയും പാര്‍ട്ടി ഓഫീസിലെ പണിയും എടുപ്പിക്കുന്ന പ്രവണത അംഗീകരിക്കില്ല. കേരളത്തിലെ മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനുമായി മൊത്തം 600 ല്‍ പരം പേഴ്‌സണല്‍ സ്റ്റാഫുകളാണുളളത്. പലരുടെയും വിദ്യഭ്യാസ യോഗ്യത പത്താം ക്ലാസിന് താഴെയാണ്. പതിനയ്യയിരം രൂപ മുതല്‍ എഴുപതിനായിരം രൂപവരെയാണ് ഇവരുടെ ശമ്പളം. രണ്ട് വര്‍ഷം പൂര്‍ത്തിയായാല്‍ ആജീവനാന്ത പെന്‍ഷനും. ഇര മുന്നണികളും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണെന്നും ജനങ്ങളുടെ പണം വിഴുങ്ങുന്ന ഈ നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.
പ്രവാസി പ്രശനങ്ങളെ മാറി മാറി വന്ന സര്‍ക്കാറുകള്‍ ഗൗരവത്തില്‍ കണ്ടിട്ടില്ല. അവരുടെ കൃത്യമായ ഒരു കണക്ക് പോലും സര്‍ക്കാറിന്റെ കയ്യിലില്ല. നാടിന്റെ വികസനത്തിനായി വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പിറകെ ഓടുന്ന സര്‍ക്കാര്‍ പ്രവാസി നിക്ഷപം ഈ രംഗത്ത് ഉപയോഗിക്കുന്നതിനെ കുറിച്ച് ഗൗരവത്തില്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.പത്തും അറുപതും വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുളള രാഷ്ട്രീയ പാര്‍ട്ടികളോട് ഒപ്പത്തിനൊപ്പം നിന്ന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞു എന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നേട്ടമായി വെല്‍ഫയര്‍ പാര്‍ട്ടി കാണുന്നത്. പാര്‍ട്ടിയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്താനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലൂടെ നിരവധി പേര്‍ പാര്‍ട്ടിയിലേക്ക് കടന്ന് വന്നതായും അദ്ദേഹം പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ എം,എം. മൊഹിയുദ്ധീന്‍, താജ് ആലുവ എന്നിവരും സംസാരിച്ചു.
വാര്‍ത്ത അയച്ചത് : അഹമ്മദ് പാതിരിപ്പറ്റ
https://www.facebook.com/Malayalivartha