ജൈറ്റക്‌സ് ഷോപ്പറിന് ഉജ്ജ്വല തുടക്കം

ഐ.ടി.- ഇലക്ട്രോണിക്‌സ് രംഗത്തെ പുത്തന്‍ ഉത്പന്നങ്ങളുടെയും സാങ്കേതികവിദ്യകളുടെയും മേഖലയിലെ ഏറ്റവും വലിയ പ്രദര്‍ശനമായ ജൈറ്റക്‌സ് ഷോപ്പര്‍ സ്പ്രിംഗ്-2014ന് ഉജ്ജ്വല തുടക്കം. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ബുധനാഴ്ച കാലത്ത് തുടങ്ങിയ പ്രദര്‍ശനം ശനിയാഴ്ച വരെ നീളും. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മേള ഉദ്ഘാടനം ചെയ്തു.
ലോകോത്തര ബ്രാന്‍ഡുകള്‍ വില പേശി വാങ്ങാവുന്ന സൗകര്യമാണ് ജൈറ്റക്‌സ് ഷോപ്പറിന്റെ സവിശേഷത. മിക്ക വ്യാപാരസ്ഥാപനങ്ങളും കമ്പനികളും വിവിധ ഓഫറുകളാണ് മുന്നോട്ട് വെക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ എക്‌സ്പീരിയന്‍സ് സോണുകളും ഇവിടെ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നു. ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് മുമ്പ് പരിശോധിച്ചു നോക്കാനുള്ള സൗകര്യമാണിത്. ദുബായിലെ താമസക്കാരും സന്ദര്‍ശകരുമായവര്‍ക്ക് ഷോപ്പിങ്ങിന് ഈ പ്രദര്‍ശനം ഏറെ ഉപകാരപ്പെടുമെന്ന് സംഘാടകരായ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ട്രിക്‌സി ലോ മിര്‍മാന്‍ദ് പറഞ്ഞു.
ട്രേഡ് സെന്റര്‍ ശൈഖ് സഈദ് 1, 2, 3 ഹാളുകളിലായാണ് പ്രദര്‍ശനം. ഡെല്‍, എച്ച്.പി, ലെനോവോ, നോക്കിയ, സാംസംങ് എന്നീ പ്രഗത്ഭ ബ്രാന്‍ഡുകളാണ് ഏറ്റവും മികച്ച വിലയ്ക്ക് വില്‍പനക്കുള്ളത്. പ്രദര്‍ശനത്തിന്റെ ഭാഗമായി പ്രമോഷനുകള്‍, നറുക്കെടുപ്പുകള്‍, കൗണ്ടറുകളില്‍ നിന്ന് ലഭിക്കുന്നവ എന്നിവയടക്കം ലക്ഷക്കണക്കിന് ദിര്‍ഹമിന്റെ സമ്മാനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. എല്ലാ ദിവസവും ഹോണ്ട അക്കോര്‍ഡ് ലിമിറ്റഡ് എഡിഷന്‍ കാര്‍ സമ്മാനവുമുണ്ട്. രാവിലെ 11 മുതല്‍ രാത്രി 11 മണി വരെയാണ് പ്രദര്‍ശനം. 15 ദിര്‍ഹമാണ് പ്രവേശന നിരക്ക്. ഇമാറാത്ത് ഔട്‌ലെറ്റുകളിലും ടിക്കറ്റ് ലഭ്യമാണ്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം.
https://www.facebook.com/Malayalivartha