കുട്ടികളുടെ വായനോത്സവത്തിന് ഇന്ന് സമാപനം

വായനയും പഠനവും കളിയും ചിരിയുമായി നടന്ന കുട്ടികളുടെ ആറാമത് വായനോത്സവം വെള്ളിയാഴ്ച സമാപിക്കും.
എക്‌സ്പോ സെന്ററില്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസിമിയാണ് പരിപാടി ഉദ്ഘാടനംചെയ്തത്. അദ്ദേഹം കുട്ടികളുടെകൂടെ ഏറെനേരം ചെലവഴിക്കുകയും അവരുടെ വായനയില്‍ പങ്കുചേരുകയും ചെയ്തു.
17 രാജ്യങ്ങളില്‍നിന്നായി 124 കുട്ടികളുടെ പ്രസിദ്ധീകരണസംഘങ്ങള്‍ പങ്കെടുത്ത വായനോത്സവത്തില്‍ കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനും അവരുടെ മാനസികസന്തോഷം വര്‍ധിപ്പിക്കുന്നതിനും വേണ്ടി ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ മാത്രമല്ല രക്ഷിതാക്കളും എക്‌സ്പോ സെന്ററില്‍ വയനോത്സവത്തില്‍ പങ്കെടുത്തു. വായനയിലൂടെ സൗഹൃദത്തെ കണ്ടെത്തുക എന്നതായിരുന്നു കുട്ടികള്‍ക്കുള്ള പ്രധാന ഉപദേശം. വായനോത്സവത്തിന് ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യ ശൈഖ ജവഹര്‍ ബിന്‍ത് മൊഹമ്മദ് അല്‍ ഖാസിമിയാണ് നേതൃത്വംകൊടുത്തത്.
എലൈറ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നിരവധി പ്രമുഖ എഴുത്തുകാരും ബാലസാഹിത്യകാരന്‍മാരും മാഗസിന്‍ എഡിറ്റര്‍മാരും മറ്റ് വിദ്യാഭ്യാസവിദഗ്ധരും വായനോത്സവത്തിന്റെ വിവിധ സെഷനുകളില്‍ പങ്കെടുത്തു. '1001 കണ്ടുപിടിത്തങ്ങള്‍' എന്നപേരില്‍ ഇസ്ലാമികസാംസ്‌കാരത്തിന്റെ ചരിത്രം പ്രതിപാദിക്കുന്ന പ്രദര്‍ശനവും നടക്കുന്നുണ്ട്. ഈ പ്രദര്‍ശനം കുറച്ചു ദിവസത്തേക്കുകൂടി തുടരും.
https://www.facebook.com/Malayalivartha