ലുലു ഗ്രൂപ്പ് 10,000 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുന്നു

ഗള്‍ഫ് മേഖലയിലും വിവിധ രാജ്യങ്ങളിലുമായി ലുലു ഗ്രൂപ്പ് രണ്ടുവര്‍ഷത്തിനകം 10,000 പേര്‍ക്ക് കൂടി തൊഴില്‍ നല്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യുസഫലി അബുദാബിയില്‍ പറഞ്ഞു.
ലുലു ഗ്രൂപ്പ് അബുദാബി മുഷിരിഫ് മാളില്‍ ആരംഭിച്ച 'ദി മാര്‍ക്കറ്റി ' ന്റെ ഉദ്ഘാടനത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം വിവിധ രാജ്യങ്ങളിലായി 13 ഷോപ്പിങ് മാളുകള്‍ കൂടി ആരംഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഗള്‍ഫിലെ ഏറ്റവും വലിയ പച്ചക്കറി, മത്സ്യ, മാംസ്യ ചന്തയായ 'ദി മാര്‍ക്കറ്റ് ' ബുധനാഴ്ച രാവിലെ യു.എ.ഇ. സാംസ്‌കാരിക യുവജന ക്ഷേമ, സാമൂഹിക വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാനാണ് ഉദ്ഘാടനം ചെയ്തത്. 1,50,000 കിലോ ഭക്ഷ്യ വിഭവങ്ങള്‍ വിപണനം ചെയ്യാന്‍ സൗകര്യമുള്ള ഈ ചന്തയില്‍ പ്രാദേശിക കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്കാണ് പ്രാധാന്യം നല്കിയിട്ടുള്ളത്. ഒപ്പം ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പഴം, പച്ചക്കറി, മത്സ്യ മാംസ്യാദികളും ലഭ്യമാകും.
'ദി മാര്‍ക്കറ്റിന്റെ ' ഉദ്ഘാടനച്ചടങ്ങില്‍ ലുലു ഗ്രൂപ്പ് സി.ഇ.. സൈഫി രൂപാവാല ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ചു .
https://www.facebook.com/Malayalivartha