കെ ടി എം കുട്ടിയുടെ മൃതദേഹം ഖബറടക്കി

ബുധനാഴ്ച അന്തരിച്ച പ്രമുഖ മതപ്രബോധകനും സാംസ്‌കാരിക നായകനുമായ മലപ്പുറം പുളിക്കല്‍ കോട്ടപ്പുറം സ്വദേശി കെ ടി എം മുഹമ്മദ് കുട്ടിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. വ്യാഴാഴ്ച ഇഷാ നിസ്‌കാരാനന്തരം ബാബ് മക്കയിലെ ഹവ്വാ മഖ്ബറയില്‍ ആയിരുന്നു സംസ്‌കാരം. ബിന്‍ലാദിന്‍ പള്ളിയില്‍ നടത്തിയ ജനാസ നിസ്‌കാരത്തിന് പരേതന്റെ സൗദിയിലെ സഹോദരന്‍ ഇമാം ആയി.
ഖബറടക്കിയത്തിനുശേഷം സംഘടിത ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയും നടത്തി. ചടങ്ങുകള്‍ക്ക് സുലൈമാന്‍ ഫൈസി, ഹുസൈണ്‍ ബാഖവി, നാസര്‍ ചാവക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സൗദിയില്‍വച്ച് മരണപ്പെടുകയാണെങ്കില്‍ അവിടെത്തന്നെ ഖബറടക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് കുട്ടി പറഞ്ഞിരുന്നു. ഇത് പരിഗണിച്ചാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാതിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ കുടുംബം അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്. വെള്ളിയാഴ്ച ഇസ്ലാമിക് ദഅവാ കൗണ്‍സില്‍ (ഐ ഡി സി) ആസ്ഥാനമായ ധര്‍മപുരിയില്‍ പരേതനുവേണ്ടി തഹ്ലീല്‍ മജ്‌ലിസ് സംഘടിപ്പിച്ചു. നിരവധി പേര്‍ തഹ്ലീലില്‍ പങ്കാളികളായി. അനുസ്മരണ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. ഐ ഡി സിയുടെ സ്ഥാപക നേതാവാണ് കെ ടി എം കുട്ടി.
അക്ബര്‍ പൊന്നാനി
https://www.facebook.com/Malayalivartha