അവധിക്കാലം മുന്നില്‍ക്കണ്ട് എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് കൂട്ടുന്നു

പ്രവാസികളെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് തുടങ്ങി. സൗദ്യ അറേബ്യയില്‍ സ്‌കൂള്‍ അവധിക്കാലമടുക്കുന്നത് മുന്നില്‍ക്കണ്ടാണ് എക്കാലത്തേയും പോലെ ഇത്തവണയും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. കരിപ്പൂരിലേക്കുള്ള സര്‍വ്വീസുകളില്‍ ഇതിനകം തന്നെ എക്കണോമിക് സീറ്റ് ഒഴിവില്ല. സാധാരണക്കാരായ പ്രവാസികള്‍ പോലും ബിസിനസ്സ് ക്ലാസിനെ ആശ്രയിക്കേണ്ടി വരുന്നു.
മുന്‍പ് 1200നും 1500നും ഇടയില്‍ സൗദി റിയാലായിരുന്ന വണ്‍വേ ബിസിനസ് ക്ലാസ് ടിക്കറ്റ് ഇപ്പോള്‍ 2300 സൗദി റിയാലായി കൂട്ടിയിട്ടുണ്ട്. വെക്കേഷന്‍ തുടങ്ങും മുന്‍പ് ഇതാണ് അവസ്ഥയെങ്കില്‍ വെക്കേഷന്‍ തുടങ്ങുന്ന ജൂണ്‍ 19-ന് ശേഷം പതിവ് പോലെ ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധനവുണ്ടാകും.
https://www.facebook.com/Malayalivartha