കനത്ത മഴ: സൗദി വിമാനം കൊളംബോയിലേക്ക് തിരിച്ചുവിട്ടു

കനത്തമഴയും മൂടല്‍മഞ്ഞും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനഗതാഗതത്തെ ബാധിച്ചു. ഒരുവിമാനം തിരിച്ചുവിട്ടു. മൂന്ന് സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകി. വ്യാഴാഴ്ച രാവിലെയാണ് വിമാനസര്‍വീസുകള്‍ തടസ്സപ്പെട്ടത്.
സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ കോഴിക്കോട് വിമാനമാണ് പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് കൊളംബോയിലേക്ക് തിരിച്ചുവിട്ടത്. രാവിലെ 10ന് കോഴിക്കോട്ടെത്തിയ വിമാനം നിരവധിതവണ ചുറ്റിപ്പറന്നെങ്കിലും ലാന്‍ഡിങ് സാധ്യമായില്ല. അപകടസാധ്യതയേറിയ ടേബിള്‍ ടോപ്പ് റണ്‍വെയാണ് കോഴിക്കോട്ടേത്. എന്നതിനാല്‍ പൈലറ്റിന് 11,000 അടി ഉയരത്തില്‍ റണ്‍വെ കാണാനായാല്‍ മാത്രമേ ഇവിടെ ലാന്‍ഡിങ്ങിന് അനുമതി ലഭിക്കൂ.
https://www.facebook.com/Malayalivartha