ദുബായില്‍ ബസ്സും ട്രക്കും കൂട്ടയിടിച്ച് 15 മരണം

ദുബായിലെ എമിറേറ്റ്‌സ് റോഡില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ മരിച്ചു. പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പതിമൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ചും രണ്ടുപേര്‍ ആസ്പത്രിയിലുമാണ് മരിച്ചത്.
മരിച്ചവരെല്ലാം ചൈനാക്കാരാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 27 ഏഷ്യന്‍ തൊഴിലാളികളുമായി യാത്രചെയ്ത ബസ്സ് ദുബായ് ക്ലബ്ബ് പാലം കടന്ന ശേഷമാണ് ട്രക്കുമായി കൂട്ടിയിടിച്ചത്.
ബസ്സ് പൂര്‍ണമായും തകര്‍ന്നു. ബസ്സിന്റെയും ട്രക്കിന്റെയും ഡ്രൈവര്‍മാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha