യു എ ഇയില്‍ ചൂട് 50 ഡിഗ്രിയോടടുക്കുന്നു

ഗള്‍ഫ് മേഖല കനത്ത ചൂടിലേക്ക് നീങ്ങുന്നു. അബുദാബിയിലേയും യു എ ഇയിലേയും വിവിധ ഭാഗങ്ങളില്‍ 45 ഡിഗ്രിക്ക് മുകളിലാണ് താപനില. പലയിടങ്ങളിലും താപനില 50 ഡിഗ്രിയോടടുക്കുകയാണ്. ചൂട് കനത്തതോടെ പുറത്ത് ജോലി ചെയ്യുന്നവരും വിനോദങ്ങള്‍ക്കായി പുറത്തു പോകുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
താപനിലയ്‌ക്കൊപ്പം അന്തീക്ഷ ഊഷ്‌മാവും ഉയര്‍ന്ന് നില്‍ക്കുന്നത് കനത്ത ചൂട് അനുഭവപ്പെടാന്‍ കാരണമാകുന്നുണ്ട്. യു എ ഇയിലെ എമിറേറ്റുകളിലെല്ലാം ഇപ്പോള്‍ കനത്ത ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും ഇത് അസാധാരണമല്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ഈ സാഹചര്യത്തില്‍ തുറന്ന സ്ഥലത്ത് നില്‍ക്കുന്നതും മറ്റും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. ശരീരത്തില്‍ നിന്ന് ജലം നഷ്‌ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇടക്കിടെ വെള്ളം കുടിക്കുകയും അനുയോജ്യമായ ഭക്ഷണം കഴിക്കാനും വിദഗ്‌ധര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെപ്‌റ്റംബര്‍ വരെതാപനില ഉയര്‍ന്നു നില്‍ക്കാനാണ് സാധ്യത. യു എ ഇ- സൗദി അറേബ്യ അതിര്‍ത്തിയിലെ എംപ്‌റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയില്‍ ചൂട് ചുഴലിക്കാറ്റുകള്‍ക്കും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha