ദുബായ് കനാല്‍ പദ്ധതി 2016 സെപ്റ്റംബറില്‍ പൂര്‍ത്തീകരിക്കും

ദുബൈയുടെ സ്വപ്ന പദ്ധതിയായ ദുബായ് കനാല്‍ പദ്ധതി 2016 സെപ്റ്റംബറില്‍ പൂര്‍ത്തീകരിക്കും. പദ്ധതിയുടെ ഏറ്റവും പ്രധാനമായ മൂന്നാം ഘട്ടത്തിന്റെ കരാര്‍ 80.2 കോടി ദിര്‍ഹത്തിന് ബെല്‍ഹാസ സിക്‌സ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കു കൈമാറിയതായി ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ അറിയിച്ചു.
ദുബായ് ക്രീക്കിനെ ബിസിനസ് ബേയില്‍ നിന്ന് ഷെയ്ഖ് സായിദ് റോഡ്, അല്‍ സഫ പാര്‍ക്ക്, ജുമൈറ ടു എന്നിവ വഴി ജുമൈറ ബീച്ച് പാര്‍ക്കിന്റെ തെക്കേ അറ്റത്ത് കടലിനോടു ചേര്‍ക്കുന്നതാണ് ഈ ഘട്ടത്തിലെ ജോലികള്‍. കനാലിന്റെ അരികുകള്‍ കെട്ടല്‍, മൂന്നു നടപ്പാലങ്ങള്‍ നിര്‍മിക്കല്‍, നാലു മറൈന്‍ ട്രാന്‍സിറ്റ് സ്‌റ്റേഷനുകള്‍ എന്നിവയുടെയെല്ലാം നിര്‍മാണം ഈ ഘട്ടത്തിലുള്‍പ്പെടും.
https://www.facebook.com/Malayalivartha