ഡെബിറ്റ് കാര്‍ഡ് തട്ടിപ്പ് : മലയാളിക്ക് 2700 ദിര്‍ഹം നഷ്‌ടമായി

യു.എ.ഇ യിലെ ബാങ്ക് കാര്‍ഡുകളില്‍ കൃത്രിമങ്ങള്‍ കാണിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് പണം തട്ടിയെടുക്കുന്നത് തുടരുന്നു. വ്യാജ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളുപ.യോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അബുദബിയില്‍ ജോലി ചെയ്യുന്ന മലയാളിയുടെ പണം കഴിഞ്ഞ ദിവസം ഇത്തരത്തിലൂടെ നഷ്‌ടമായി. പ്രമുഖ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയില്‍ ഡ്യോക്യുമെന്റ് കണ്‍ട്രോളറായി ജോലി ചെയ്യുന്ന പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി അനസ് നെച്ചിക്കാടന്റെ 2700 ദിര്‍ഹമാണ് നഷ്‌ടമായത്.
അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിന്നാണ് അനസിന്റെ കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ചിരിക്കുന്നത്. ആദ്യം 502 ഡോളറാണ് പിന്‍വലിച്ചത്. ബാങ്കില്‍ നിന്ന് മൊബൈല്‍ സന്ദേശം ലഭിച്ചയുടന്‍ കാര്‍ഡ് ഉടന്‍ ബ്‌ളോക്ക് ചെയ്‌തെങ്കിലും അതിനിടെ രണ്ടു തവണ കൂടി പണം പിന്‍വലിക്കപ്പെട്ടു.
അബുദബിയിലെ പ്രമുഖ ബാങ്കിലാണ് അനസിന് അക്കൗണ്ടുള്ളത്. ബാങ്കില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായാല്‍ ഉടന്‍ നഷ്‌ടമായ പണം തിരികെ നല്‍കുമെന്ന് ബാങ്ക് ഉറപ്പു നല്‍കുന്നു.
https://www.facebook.com/Malayalivartha