മരംനട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു

ലോക പരിസ്ഥിതി ദിനത്തില്‍ കമ്പനി പരിസരത്ത് ആര്യവേപ്പിന്‍ തൈ നട്ടുകൊണ്ട് സൗദി ആഭോമാറ്റിക് സാള്‍ട്ട് റിഫൈനറിയിലെ മലയാളികള്‍ ഉള്‍പ്പെട്ട ഒരു സംഘം ജോലിക്കാര്‍ മാതൃകയായി. കെനിയക്കാരനായ അഹമ്മദ് ഗനി നേത്യതം വഹിച്ചു. ജിദ്ദ കൃഷി ഗ്രൂപ്പ് അംഗം കൂടിയായ മുസ്തഫ കെ.ടി, കര്‍ണ്ണാടക സ്വദേശികളായ അബ്ദു. സത്താര്‍, ഇംറാന്‍, ഹൈദരബാദ് സ്വദേശി മുഹമ്മദ് ഖാസിം തുടങ്ങിയവരും പങ്കെടുത്തു. പ്രവാസ ലോകത്തെ ആദ്യാനുഭവമാണിതെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇതര കമ്പനികളുടെ വളപ്പുകളിലും വിവിധ തരം ചെടികള്‍നട്ടു പിടിപ്പിക്കാനും പരിസര മലീകരണ പ്രവര്‍ത്തനങ്ങളില്‍ മറ്റുള്ളവരെക്കൂടി സഹകരിപ്പിക്കാനും സംഘം തീരുമാനിച്ചു.
https://www.facebook.com/Malayalivartha