യു.എ.ഇ.ഗവണ്‍മെന്റ് യൂ ട്യൂബ് ചാനല്‍ പുറത്തിറക്കി

പൊതുജനങ്ങളുമായുള്ള ആശയവിനിമയം സുഗമമാക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് യൂ ട്യൂബ് ചാനലിന് രൂപം നല്‍കി. ചാനലിന്റെ പ്രകാശനം യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് നിര്‍വഹിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു പ്രകാശനം.
ഫെഡറല്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കുന്ന ഓണ്‍ലൈന്‍ വേദി എന്ന നിലയ്ക്കാണ് യു ട്യൂബ് ചാനലിന് രൂപം നല്‍കിയത്. ഗവണ്‍മെന്റ് നടപ്പാക്കുന്ന ഏറ്റവും പുതിയതും പ്രമുഖവുമായ സേവനങ്ങളുടെ വിവരങ്ങളും ചാനല്‍ പുറത്തുവിടും. മാത്രമല്ല, ഇവയുടെ നടപടി ക്രമങ്ങള്‍ വിശദീകരിക്കുന്ന ഗ്രാഫിക്‌സുകളും ലഭ്യമാകും. പുരോഗമിച്ചു കൊണ്ടിരിക്കുന്ന വന്‍കിട പദ്ധതികളുടെ ദൃശ്യശകലങ്ങളും ചാനല്‍ പുറത്തുവിടും. www.youtube.com/uaegov എന്ന ലിങ്ക് വഴി ചാനലില്‍ പ്രവേശിക്കാനാകും.
മുഴുവന്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് എളുപ്പം ലഭ്യമാക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. മന്ത്രാലയങ്ങള്‍ക്കും മറ്റ് ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കും ജനങ്ങളുമായി സുതാര്യമായ രീതിയില്‍ സംവദിക്കുന്നതിന് ഇന്ന് വിശാലമായ സംവിധാനങ്ങള്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha