ഒരുമയുടെ ഇഫ്താറുമായ് എഫ്‌സിസി വനിതാവേദി

ഫ്രന്റ്‌സ് കള്‍്ച്ചറല്‍ സെന്റര്‍ വനിതാ വേദി ഇഫ്താര്‍ സംഘടിപ്പിച്ച ഇഫ്ത്വാര്‍ വിരുന്ന് ഇരുന്നൂറില്‍ അധികം പേരുടെ പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. എഫ്.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന സ്‌നേഹസംഗമത്തില്‍ അപര്‍ണ റെനീഷ് സദസ്സിനെ സ്വാഗതം ചെയ്തു. ഷീല ടോമി, ബിന്ദു തമ്പി, മാധവിക്കുട്ടി തുടങ്ങിയവര്‍ നോമ്പ് അനുഭവങ്ങള്‍ പങ്കുവെച്ചു.
നോമ്പുകാലം നല്‍കുന്ന മഹത്തായ ആത്മീയ സന്ദേശത്തെക്കുറിച്ച് റജീന അലി പ്രസംഗിച്ചു. കുട്ടികളുടെ അവധിക്കാലം ഫലപ്രദമായ് ചിലവഴിക്കുവാന്‍ വനിതാ വേദി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന 'മലയാള മഴ' യുടെ വിശദാംശങ്ങള്‍ ജയശ്രീ ടീച്ചര്‍ പങ്കുവെച്ചു.
https://www.facebook.com/Malayalivartha