നവജാത ശിശുവിനെ ഹെലികോപ്റ്ററില്‍ ആസ്പത്രിയിലെത്തിച്ചു

നവജാത ശിശുവിനെ ഹെലികോപ്റ്റര്‍ മാര്‍ഗം അബുദാബിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കി. ഡെല്‍മ അയലന്‍ഡില്‍ ജനിച്ച കുഞ്ഞിനാണ് അബുദാബി പോലീസ് വ്യോമ വിഭാഗം രക്ഷയായത്. അല്‍ റഹ്ബ ആസ്പത്രിയിലെത്തിച്ച കുഞ്ഞിന് ഉടന്‍തന്നെ ചികിത്സ ആരംഭിച്ചു. അനുനിമിഷം നില മോശമായിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് വ്യോമവിഭാഗം രക്ഷയ്‌ക്കെത്തിയത്.
അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍ക്കും ഗതാഗത സൗകര്യമില്ലാത്തയിടങ്ങളില്‍ കഴിയുന്നവര്‍ക്കും സഹായം നല്‍കാന്‍ അബുദാബി വ്യോമ വിഭാഗം സദാ സന്നദ്ധമാണ്. കഴിഞ്ഞദിവസം രോഗബാധിതയായ സ്ത്രീയെ ശൈഖ് ഖലീഫ ആസ്പത്രിയില്‍നിന്ന് റാസല്‍ഖൈമ സഖര്‍ ആസ്പത്രിയിലെത്തിച്ചതും വ്യോമ വിഭാഗമായിരുന്നു. അല്‍ഐനില്‍ കാറപകടത്തില്‍പെട്ട സ്വദേശി സ്ത്രീയെയും അല്‍ ഹായിര്‍ ഏരിയയില്‍ അപകടത്തില്‍ പരിക്കേറ്റ ഈജിപ്ഷ്യന്‍ പൗരനെയും ഇത്തരത്തില്‍ ഹെലികോപ്റ്ററില്‍ തവാം ആസ്പത്രിയില്‍ എത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha