ദുബൈയില്‍ പൊതുമാപ്പില്‍ വിട്ടയക്കുന്നവരില്‍ മലയാളികളും

റമദാനോടനുബദ്ധിച്ച് ദുബൈയിലെ ജയിലുകളില്‍ നിന്ന് പൊതുമാപ്പില്‍ വിട്ടയക്കുന്നവരില്‍ മലയാളികളും. 892 പേരെ മോചിപ്പിച്ചതില്‍ 20 മലയാളികളാണെന്ന് അറിയുന്നു. റമദാനോടനുബന്ധിച്ച് യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ ഉത്തരവ് പ്രകാരമാണ് മോചനം. 892 പേരെയാണ് പൊതുമാപ്പിന്റെ ഭാഗമായി മോചിപ്പിച്ചത്. ഇന്ത്യയും യു.എ.ഇയും തമ്മില്‍ തടവുകാരെ കൈമാറാന്‍ നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ നീണ്ടുപോവുകയാണ്. പലതവണ അധികാരികള്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കവെയാണ് ദുബൈ ഭരണാധികാരിയുടെ കനിവില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജയില്‍ മോചിതരാകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha