ഫോട്ടോഗ്രാഫി മല്‍സരത്തില്‍ മലയാളിക്ക് സമ്മാനം

അജ്മാന്‍ സര്‍ക്കാറിന്‍റ വിഷന്‍ 2021 ഫോട്ടോഗ്രാഫി മല്‍സരത്തില്‍ മലയാളിക്ക് രണ്ടാം സ്ഥാനം. കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശിയും അബൂദബിയിലെ കമ്പനിയിലെ ഫോട്ടോഗ്രാഫറുമായ സിദ്ദിഖിനാണ് സമ്മാനം ലഭിച്ചത്.
10,000 ദിര്‍ഹവും പ്രശസ്തി പത്രവുമാണ് സമ്മാനം. ‘ഹരിത സമ്പദ്ഘടന’ എന്ന വിഷയത്തിലായിരുന്നു മല്‍സരം. അജ്മാന്‍ കടലും കെട്ടിടങ്ങളും ഉള്‍പ്പെടുന്ന കാഴ്ചയാണ് സിദ്ദിഖ് കാമറയില്‍ പകര്‍ത്തിയത്.കടലോരത്തുള്ള ടവറില്‍ കയറിയാണ് ചിത്രമെടുത്തത്. വലിയ കെട്ടിടങ്ങള്‍ക്കിടയിലുള്ള ചെറിയ പള്ളിയുടെ മനോഹാരിതപോലും തെല്ലും പാഴാക്കാതെയാണ് സിദ്ദിഖിന്‍െറ ലെന്‍സില്‍ പതിഞ്ഞിട്ടുള്ളത്.
കടലിലേക്ക് ഇറങ്ങാന്‍ നില്‍ക്കുന്നതുപോലുള്ള കെട്ടിടങ്ങളുടെ കാഴ്ചകളും ഇരമ്പി പായുന്ന വാഹനങ്ങളുടെ വെളിച്ചവും ചിത്രത്തില്‍ വേറിട്ട് കിടക്കുന്നു. നാലര വര്‍ഷമായി യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന സിദ്ദിഖിന് രണ്ട് വര്‍ഷം മുമ്പ് ദുബൈയില്‍ നടന്ന ഫോട്ടോഗ്രാഫി മല്‍സരത്തിലും മലേഷ്യയിലെ ഏഷ്യന്‍ ഫോട്ടോഗ്രാഫി മാഗസിന്‍ നടത്തിയ മല്‍സരത്തിലും ഒന്നാംസ്ഥാനം ലഭിച്ചിരുന്നു. യു.എ.ഇ മല്‍സരങ്ങളില്‍ കെട്ടിടങ്ങളെയും റോഡിലെ തിരക്കിനെയും വിഷയമാക്കിയപ്പോള്‍ മലേഷ്യ മല്‍സരത്തില്‍ പ്രകൃതിയെയാണ് വിഷയമായെടുത്തതെന്ന് സിദ്ദിഖ് പറഞ്ഞു.
https://www.facebook.com/Malayalivartha