ആദ്യത്തെ \'ഗ്രീന്‍ മോസ്‌ക്\' ദുബായില്‍

ഇസ്ലാമികലോകത്തെ ആദ്യത്തെ പരിസ്ഥിതിസൗഹൃദ ആരാധനാലയം എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രീന്‍ മോസ്‌ക് ദുബായ് ദേരയില്‍ വെള്ളിയാഴ്ച ഉദ്ഘാടനംചെയ്യുന്നു. ഖലീഫ അല്‍ തജര്‍ പള്ളി എന്നാണ് ഗ്രീന്‍ മോസ്‌കിന്റെ യഥാര്‍ഥ പേര്.
ദുബായിലെ ഏറ്റവും വലിയ പള്ളി കൂടിയായിരിക്കും ഇത്. 3500 പേര്‍ക്ക് ഒരേസമയം നമസ്‌കരിക്കാനുള്ള സൗകര്യം പള്ളിയിലുണ്ട്. ദേരാ സിറ്റി സെന്ററിനടുത്ത് 9,755 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള സ്ഥലത്താണ് പള്ളി പണിതിരിക്കുന്നത്. ഊര്‍ജസംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദത്തിനും ഉപയുക്തമായ രീതിയിലാണ് പള്ളിയുടെ നിര്‍മാണവും പ്രവര്‍ത്തനവും.
പള്ളിക്കെട്ടിടത്തിന് മാത്രം 4,180 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ട്. യു.എസ്. ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങളനുസരിച്ചാണ് പള്ളി പണിതിരിക്കുന്നത്. ദുബായ് സര്‍ക്കാര്‍ ഈയിടെ നടപ്പാക്കിയ പരിസ്ഥിതിസൗഹൃദ കെട്ടിട നിര്‍മാണ ചട്ടത്തിലെ വ്യവസ്ഥകളും ഇവിടെ പാലിച്ചിട്ടുണ്ട്. പള്ളിയില്‍ ഉപയോഗിക്കുന്ന വെള്ളം വീണ്ടും സംസ്‌കരിച്ച് ടോയ്‌ലറ്റുകളിലും ജലസേചനത്തിനും ഉപകരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി വെള്ളം തീരെ പാഴാകാതെ നോക്കുന്നു. കെട്ടിടത്തിന് പുറത്തെ വിളക്കുകളെല്ലാം സൗരോര്‍ജം ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക.
ബാറ്ററി സ്റ്റോറേജ് സംവിധാനവും വെള്ളം ചൂടാക്കുന്നതിനായി ഒരുക്കിയിട്ടുണ്ട്. ഊര്‍ജ സംരക്ഷണത്തിനായി എല്‍.ഇ.ഡി. ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. പരമാവധി പരിസ്ഥിതി സൗഹൃദമാവുന്ന രീതിയിലാണ് കെട്ടിടത്തിന്റെ മാതൃകയും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് പള്ളിയുടെ ഉദ്ഘാടനം. സാമൂഹിക-സാമ്പത്തിക വികസന കാര്യങ്ങള്‍ക്കായുള്ള ദുബായ് സര്‍ക്കാര്‍ സംവിധാനമായ ഔക്കാഫിന്റെ സെക്രട്ടറി ജനറല്‍ തയ്യബ് അല്‍ റയീസിന്റെ സാന്നിധ്യത്തില്‍ മദീനയിലെ അല്‍ ക അബ പള്ളിയിലെ ഇമാം ശൈഖ് സാലി അല്‍ മഗാംസി ആദ്യത്തെ പ്രഭാഷണം നിര്‍വഹിക്കും.
https://www.facebook.com/Malayalivartha