സൗദിയില്‍ പൊതു മാപ്പ് ഉടന്‍

സൗദി അറേബ്യയില്‍ അടുത്തു തന്നെ പൊതുമാപ്പ് പ്രഖ്യാപനം ഉണ്ടായേക്കും. മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഇത് പ്രയോജനകരമാകും. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്കും,തൊഴില്‍ നിയമലംഘകര്‍ക്കും അവരുടെ പേരില്‍ മറ്റു കേസുകള്‍ നിലനില്‍ക്കുന്നില്ലെങ്കില്‍ മാപ്പു നല്‍കുകയും അവരുടെ രാജ്യത്തിലേക്ക് മടങ്ങാന്‍ അനുമതി നല്‍കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. അടുത്തുതന്നെ പൊതു മാപ്പിന് അന്തിമ രൂപരേഖ തയ്യാറാക്കുമെന്നാണ് ജവാസാത്ത് വൃത്തങ്ങളില്‍ നിന്നുള്ള സൂചന.
https://www.facebook.com/Malayalivartha