കാരുണ്യപ്പെട്ടി കാണാന്‍ തിരക്കേറുന്നു

ഗിന്നസ് ബുക്കില്‍ ഇടംനേടിയ ഷാര്‍ജയിലെ കാരുണ്യപ്പെട്ടി (ചാരിറ്റി ബോക്‌സ്) കാണാന്‍ തിരക്കേറുന്നു. ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് പൊതുഅവധി ദിനങ്ങളായതിനാല്‍ കുടുംബാംഗങ്ങളടക്കം നിരവധിപേരാണ് ഷാര്‍ജ ബുഹൈറ കോര്‍ണീഷിലുള്ള അല്‍നൂര്‍ പള്ളിക്ക് സമീപമായി സ്ഥാപിച്ച കാരുണ്യപ്പെട്ടി കാണാന്‍ എത്തുന്നത്. നീളം 6.1 മീറ്റര്‍, വീതി 2.6 മീറ്റര്‍, ഉയരം 3.7 മീറ്റര്‍ എന്നീ അളവില്‍ നിര്‍മിച്ച കാരുണ്യപ്പെട്ടി ലോകത്തില്‍ത്തന്നെ മരത്തില്‍ നിര്‍മിച്ച ഏറ്റവും വലിയ പെട്ടിയാണെന്ന ബഹുമതിയും നേടിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഗിന്നസ്ബുക്ക് പ്രതിനിധി സാമര്‍ഖലൂഫ് കാരുണ്യപ്പെട്ടി ഈ അതുല്യബഹുമതി നേടിയതായി പ്രഖ്യാപിച്ചത്.
ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് & ഇന്‍ഡസ്ട്രീസ്, ചാരിറ്റി ഇന്റര്‍നാഷണല്‍ എന്നിവയുടെ സംയുക്ത സംരംഭമായ കാരുണ്യപ്പെട്ടി അടുത്ത വെളിയാഴ്ച വരെ ഇവിടെ ഉണ്ടാകും.
https://www.facebook.com/Malayalivartha