അബുദാബി പവര്‍ ബോട്ട് ടീം ഇറ്റലിയിലേക്ക്

അബുദാബിയിലെ പവര്‍ബോട്ട് ടീം പരിശീലനത്തിനായി ഇറ്റലിയിലേക്ക് പുറപ്പെടുന്നു.
ചൈനയില്‍ നടക്കുന്ന ഗ്രാന്‍പ്രിയിലേക്കുള്ള പരിശീലനങ്ങളുടെ ഭാഗമായാണ് അബുദാബി ഫോര്‍മുല വണ്‍, ഫോര്‍മുല ടൂ പവര്‍ബോട്ട് ടീമുകള്‍ ഇറ്റലിയിലേക്ക് തിരിക്കുന്നത്. ചൈനയില്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് ഗ്രാന്‍പ്രി അരങ്ങേറുന്നത്. അബുദാബി അന്താരാഷ്ട്ര മറൈന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ചെയര്‍മാനും യു.എ.ഇ. പ്രസിഡന്റിന്റെ ഉപദേശകനുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖലിഫ അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് സംഘം പുതിയ പരിശീലനങ്ങള്‍ക്കായി ഇറ്റലിയിലേക്ക് പുറപ്പെടുന്നത്. വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി സംഘം പൂര്‍ണമായും സജ്ജമാണ്.
കൂടുതല്‍ നൂതനമായ പരിശീലനമുറകള്‍ക്കാണ് ഇറ്റലിയിലേക്ക് പോകുന്നതെന്ന് യാത്രാസംഘം തലവനും മറൈന്‍ സ്‌പോര്‍ട്‌സ് ക്ലബ് അസിസ്റ്റന്റ് ഡയറക്ടറുമായ സലിം അല്‍ റുമൈതി പറഞ്ഞു. ഗള്‍ഫ് മേഖലയില്‍നിന്ന് വ്യത്യസ്തമായ കാലാവസ്ഥകളില്‍ പരിശീലനം നടത്തുവാന്‍ ആണ് യൂറോപ്പ് തിരഞ്ഞെടുക്കാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha