വീട് പൂട്ടി പോകുന്നവരുടെ സുരക്ഷയ്ക്കായി ഷാര്‍ജ പോലീസ്

അവധിക്കാലം പ്രമാണിച്ചും അല്ലാതെയും നാട്ടിലേക്ക് പോകുന്നവരുടെ വീടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണവുമായി ഷാര്‍ജ പോലീസ് മുന്നോട്ട് വരുന്നു.
\'എന്റെ സുരക്ഷയാണ് എന്റെ അയല്‍പക്കത്തിന്റെയും സുരക്ഷ\' എന്നതാണ് ബോധവത്കരണത്തിന്റെ പ്രധാന സന്ദേശം. നാട്ടിലേക്ക് വീട് പൂട്ടി ദിവസങ്ങളോളം അവധിക്കു പോകുമ്പോള്‍ വീട്ടുകാര്‍ തങ്ങളുടെ അയല്‍പക്കത്ത് താമസിക്കുന്നവരോട് പോകുന്നകാര്യം അറിയിച്ചിരിക്കണ മെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു.
പോകുമ്പോള്‍ വീടും അകത്തെ മുറികളും കൃത്യമായി പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഗ്യാസ്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എല്ലാം ഓഫ് ചെയ്തിരിക്കണം. കഠിനമായ ചൂട് കാലമായതിനാല്‍ തീപിടിക്കാത്ത തരത്തില്‍ പാചക ഉപകരണങ്ങളെല്ലാം കൃത്യമായി ഓഫ് ചെയ്തിരിക്കണം.
അയല്‍പ്പക്കത്ത് താമസിക്കുന്നവര്‍ വീട് പൂട്ടി നാട്ടിലേക്ക് പോയിക്കഴിഞ്ഞാല്‍ പ്രസ്തുത വീട് കാര്യമായി ശ്രദ്ധിക്കാന്‍ തൊട്ടടുത്ത് താമസിക്കുന്നവര്‍ ശ്രമിക്കണം. ഇങ്ങനെ അടുത്തടുത്ത് താമസിക്കുന്നവര്‍ പരസ്പര സഹകരണത്തോടെ മുന്നോട്ടുപോയാല്‍ മോഷണങ്ങള്‍ തടയാനും മറ്റ് അപകടങ്ങള്‍ സംഭവിക്കാതിരിക്കാനും ഒരു പരിധിവരെ സാധിക്കുമെന്ന് ഷാര്‍ജ പോലീസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ബോധവത്കരണത്തെക്കുറിച്ച് മേധാവി കേണല്‍ സുല്‍ത്താന്‍ അല്‍ ഖയാല്‍ പറഞ്ഞു.
പൂട്ടിക്കിടക്കുന്ന വീടുകളില്‍ മോഷണമോ മറ്റ് അത്യാഹിതങ്ങളോ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനുകളില്‍ വിവരമറിയിക്കണമെന്നും ഷാര്‍ജ പോലീസ് പറഞ്ഞു. ഇതിനായി 0527007999, 092370000, 068822222 എന്നീ നമ്പറുകളില്‍ ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് പോലീസുമായി ബന്ധപ്പെടുവാന്‍ സാധിക്കുന്നതാണ്. അയല്‍പക്കങ്ങളില്‍ താമസിക്കുന്നവരുമായി നല്ല ബന്ധം സ്ഥാപിക്കുകയാണെങ്കില്‍ കള്ളന്‍മാരുടെ ശല്യത്തില്‍ നിന്നും മറ്റ് അപകടങ്ങളില്‍ നിന്നും ഒരു പരിധിവരെ രക്ഷപ്പെടാന്‍ സാധിക്കുമെന്നും പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha